Tuesday, December 24, 2024
Homeഅമേരിക്കമരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 44,000 ഡോളർ ബാങ്കിലെ മുൻ ജീവനക്കാരി അപഹരിച്ചു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 44,000 ഡോളർ ബാങ്കിലെ മുൻ ജീവനക്കാരി അപഹരിച്ചു

നിഷ എലിസബത്ത്

വിൽമിംഗ്ടൺ, ഡെലവെയർ — ഡെലവെയറിലെ വിൽമിംഗ്‌ടണിലെ ഒരു  ബാങ്ക് മുൻ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് ആയിരക്കണക്കിന് പണം മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു. ന്യൂ കാസിൽ കൗണ്ടി ഡിവിഷൻ ഓഫ് പോലീസ് വിൽമിംഗ്ടണിലെ ഇതിയ്യ വിൻ എന്നറിയപ്പെടുന്ന 25 കാരിയായ ലാറ്റിയ വിന്നിനെ ഐഡൻ്റിറ്റി മോഷണം ഉൾപ്പെടെ മൂന്ന് കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു.

ഇരയുടെ കുടുംബം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനിടെ മരിച്ചയാളുടെ അക്കൗണ്ടിൽനിന്നും ഗണ്യമായ തുക നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ പോലീസിനെ വിളിച്ചു പരാതിപ്പെടുകയായിരുന്നു. അന്വേഷകർ പറയുന്നതനുസരിച്ച്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇരയുടെ വിവരങ്ങൾ വിന്നിനു നേടാൻ കഴിഞ്ഞു.

ബുധനാഴ്ചയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി $18,000 ജാമ്യത്തിൽ വിട്ടയച്ചു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments