എല്ലാവർക്കും നമസ്കാരം
ഉത്തരേന്ത്യയിൽ വളരെയധികം പ്രചാരമുള്ള സ്ട്രീറ്റ് ഫുഡ് ആയ ഭേൽപുരി വീട്ടിൽ ഉണ്ടാക്കാം
🍀ഭേൽപുരി
ആവശ്യമായ സാധനങ്ങൾ
🍀പൊരി – രണ്ടു കപ്പ്
🍀സവാള പൊടിയായി അരിഞ്ഞത് – 1 മീഡിയം
🍀പച്ചമുളക് പൊടിയായി അരിഞ്ഞത് – 2 എണ്ണം
🍀തക്കാളി പൊടിയായി അരിഞ്ഞത് – 1 എണ്ണം
🍀സാലഡ് വെള്ളരി പൊടിയായി അരിഞ്ഞത് – 1 എണ്ണം
🍀കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 എണ്ണം
🍀മല്ലിയില പൊടിയായി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
🍀നാരങ്ങാനീര് – 2 ടീസ്പൂൺ
🍀ഉപ്പ് – 1/2 ടീസ്പൂൺ
🍀സേവ് – അര കപ്പ്
തയ്യാറാക്കുന്ന വിധം

🍀 പൊരിയും സേവും ഒഴികെയുള്ള സാധനങ്ങൾ ഒരു വലിയ ബൗളിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. പൊരി ചേർത്ത് നന്നായി ഇളക്കി സെർവിംഗ് ഡിഷിലാക്കി സേവ് കൊണ്ട് അലങ്കരിച്ച് വിളമ്പാം.



