Sunday, December 29, 2024
Homeഅമേരിക്കഅമേരിക്കയിലേക്കും ഇൻഡ്യയിലേക്കുമുള്ള അഭയാർത്ഥി പ്രവാഹവും സുരക്ഷിത വീഴ്ച‌യും (കോര ചെറിയാൻ)

അമേരിക്കയിലേക്കും ഇൻഡ്യയിലേക്കുമുള്ള അഭയാർത്ഥി പ്രവാഹവും സുരക്ഷിത വീഴ്ച‌യും (കോര ചെറിയാൻ)

കോര ചെറിയാൻ

ഫിലാഡൽഫിയ, യു.എസ്.എ.: കോവിഡ്-19 നിബന്ധനകൾക്കുശേഷം അമേരിക്കയിലേക്കുള്ള ജനപ്രവാഹം മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദമായ വിവരാനുസരണം വിദേശ രാജ്യങ്ങളിൽനിന്നും വിവിധ കുറ്റകൃത്യങ്ങൾ മൂലം പുറത്താക്കപ്പെട്ടവരടക്കം 60,000-ൽ അധികം അഭയാർത്ഥികൾ 2023-ലെ ആദ്യ 8 മാസക്കാലയളവിൽ കുടിയേറി. കൊടും ക്രൂരകൃത്യങ്ങൾ മൂലം ശിക്ഷിക്കപ്പെട്ടവരെ സ്വരാജ്യത്തെ തടങ്കലിൽ പാർപ്പിക്കാതെ സാമ്പത്തിക പരാധീനതകൾ മൂലം അമേരിക്കൻ അതിർത്തി രാജ്യമായ മെക്സികോ അടക്കമുള്ള പല ദരിദ്ര രാജ്യങ്ങളിലേയ്ക്കും കരമാർഗ്ഗമോ കടൽമാർഗ്ഗമോ അന്തർദേശീയ നിബന്ധനകൾ ലംഘിച്ചു നാടുകടത്തുന്നതായി പല മാധ്യമങ്ങളും അനോനിമസായി വെളിപ്പെടുത്തിയിട്ടുണ്ട്.

ബോട്ട്മാർഗ്ഗം കടലിൽക്കൂടി അമേരിക്കൻ തീരത്തു എത്തിയ സൗത്ത് അമേരിക്കൻ അഭയാർത്ഥികൾ

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിലെ നിബന്ധനകൾ ബാലിശമായതി ന്റെയും പിഴവുകളുടെയും മറവിൽ എത്തിയവരുടെ ഭീകര പ്രവർത്തനങ്ങൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളിലും ഉപരിയായി മാനസിക വിഭ്രാന്തി അവിസ്‌മരണീയമാണ്.

2003, സെപ്റ്റംബർ 11 നു ലോകം മുഴുവനും ഭയപ്പെട്ട ഒസാമ ബിൻ ലാദൻ്റെ നേതൃത്വത്തിൽ അൽ-ക്വയ്‌ദ ഭീകരാക്രമണം അമേരിക്കയിൽ നടത്തിയ 19 ഹൈജാക്കേഴ്‌സും വളരെ ലളിതമായ രീതിയിൽ ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ പ്രവേശിച്ചവരാണ്.

1975 നു ശേഷം 36 ലക്ഷത്തിലധികം അഭയാർത്ഥികൾ ഉചിതമായ രേഖാനുസരണം, 2022 ഡിസംബർ വരെ അമേരിക്കയിൽ എത്തിയതായി യു. എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റിന്റെ അധീനതയിലുള്ള യു.എസ്. റെഫ്യൂജി അഡ്‌മിഷൻ പ്രോഗ്രാം (യു.എസ്.ആർ.എ.പി.) വിജ്ഞാപനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അഭയാർത്ഥി വകുപ്പാനുസരണം മെഡിക്കൽ, അക്കോമഡേഷൻ, ജീവിതാവശ്യങ്ങൾക്കു സാമ്പത്തിക സഹായങ്ങളോടൊപ്പം ഉചിതമായ ഉദ്യോഗം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങളും 12 മാസം സൗജന്യമായി നൽകുന്നു.

റിയോ ഗ്രാൻഡ് മെക്‌സിക്കൻ നദിയിലൂടെ രാത്രിയുടെ മറവിൽ മാതാമോറോസ് മെക്‌സികോയിൽ നിന്നുമുള്ള കുടിയേറ്റക്കാർ

വിവേചനം ഇല്ലാതെ നയതന്ത്രബന്ധം ഉള്ള രാജ്യങ്ങളിൽനിന്നുമുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്നുള്ള ആശയവും ആഗ്രഹവും അഭിനന്ദനീയമെങ്കിലും അമേരിക്കയെ അസ്ഥിക്കുഴിയിലേക്കു തള്ളണമെന്ന ദുരാഗ്രഹത്തോടെ ഏതാനും ചില രാഷ്ട്രങ്ങളിൽനിന്നും എത്തിയവരാണ് 9/11 ഭീകര പ്രവർത്തനത്തിൽ ഉൾപ്പെട്ടവർ. കുടിയേറ്റക്കാരുടെ പൂർണ്ണ സ്വഭാവ രീതിയും ക്രിമിനൽ പശ്ചാത്തലവും മാതൃരാജ്യങ്ങളിൽനിന്നും ശേഖരിച്ചശേഷം മാത്രം അമേരിക്കൻ മണ്ണിൽ പ്രവേശിക്കുവാനും ജീവിക്കുവാനുമുള്ള അനുമതി നൽകുന്നതായിരിക്കും ഉത്തമം.

2008, നവംബർ 26-29 തീയതികളിൽ മുംബൈയിൽ പാകിസ്ഥാൻ ബെയ്‌സ്‌ഡ് ലക്വഷർ-ഇ-ത്വയ്ബാ ഭീകര പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിൽ 20 സെക്യൂരിറ്റി ഫോഴ്‌സ് മെമ്പേഴ്‌സും 26 വിദേശ പൗരന്മാരുമടക്കം 174 നിരപരാധികൾ കൊല്ലപ്പെടുകയും 300-ൽ അധികം ജനതയ്ക്കു ഹാനികരമായ മുറിവുകൾ ഏൽക്കുകയും ചെയ്‌തു. നിറതോക്കുകളുമായി 19 ഭീകരപ്രവർത്തകർ അനായാസമായി ഇൻഡ്യൻ അതിർത്തി ലംഘിച്ചു കയറിയതും അതിർത്തി സേനയുടെ അലസതമൂലമാണ്.

ബംഗാളികൾ എന്ന ഭാവേന കേരളമടക്കം പല സംസ്ഥാനങ്ങളിലേക്ക് ബംഗളദേശീയർ കുടിയേറുന്നതിലുള്ള സുരക്ഷിത വീഴ്‌ചയും മോഷണം കുലപാതകങ്ങൾ അടക്കമുള്ള പല കുറ്റകൃത്യങ്ങളും അനുദിനം വർദ്ധിക്കുന്നതു പോലീസും അതിർത്തിസേനയും ജാഗ്രതയോടെ നിറുത്തലാക്കണം.

ഡൊണാൾഡ് ട്രംപ് ജനുവരി 20ന് പ്രസിഡൻ്റ് പദവിയിൽ മയൂഖ പ്രസരിപ്പോടെ എത്തിയശേഷം സകല മേഖലകളിലും ശുദ്ധികലശം നടത്തി സത്യസന്ധമായ അമേരിക്കൻ ദൗത്യം പരിരക്ഷിക്കുമെന്ന ആഗോള ജനതയുടെ നിശബ്ദ വിശ്വാസം സഫലമാകട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments