ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ജി.സി.സി രാജ്യങ്ങൾ പ്രതിരോധം ശക്തമായി തുടരുന്നതിനിടെ, ഔദ്യോഗിക ഡ്യൂട്ടിക്കിടെ യു.എ.ഇ സായുധ സേനയിലെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഫസ്റ്റ് ലഫ്റ്റനന്റ് പൈലറ്റ് അലി സാലിഹ് ഇസ്മായിൽ അൽ തുനൈജി, ക്യാപ്റ്റൻ പൈലറ്റ് സഈദ് റാഷിദ് ഹമദ് അൽ ബലൂഷി എന്നിവരാണ് മരിച്ചത്.
വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ രക്തസാക്ഷികളുടെ കുടുംബകാര്യ ഓഫീസ് അനുശോചനം അറിയിച്ചു. അലി സാലിഹ് ഇസ്മായിൽ അൽ തുനൈജിയുടെ സംസ്ക്‌കാര ചടങ്ങുകൾ ഇന്ന് റാസൽഖൈമയിലും, സഈദ് റാഷിദ് ഹമദ് അൽ ബലൂഷിയുടേത് അൽ ഐനിലും ളുഹ്ർ നമസ്‌കാരത്തിന് ശേഷം നടക്കും.



