ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ. എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.
മരുന്ന് നൽകിയ എലികൾ നൽകാത്തവയെക്കാൾ ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂടിയവരാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവർക്ക് അർബുദത്തെ അതിജീവിക്കാനും സാധിച്ചു.