തിരുവനന്തപുരം: വനിതാദിനത്തിന്‍റെ ഭാഗമായി ഓൾ സെയ്ന്റ്സ് കോളേജ് അലുമിനി അസോസിയേഷൻ പൂർവ വിദ്യാർത്ഥി സംഗമം ‘സിനർജി 2026’ സംഘടിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ‘എക്സ്പോ ആഷിയാന 2026’ നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പൂർവ വിദ്യാർഥികൾ ആയ ഷീബ പാട്രിക്, ശ്രുതി, സജീന ഭീവി, കിൻസി ഐവൻ, ധന്യ, അമൃത എന്നിവരെയും മുൻ സിനിമ നടി കാർത്തികയേയും അനുമോദിച്ചു.
പൂർവ വിദ്യാർത്ഥികളായ ഡോക്ടർ മഞ്ജു വാസുദേവൻ, എ. ഖറുന്നിസ, നടി ചിന്നു ചാന്ദിനി എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. അതിനുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.



