Monday, March 9, 2026
Homeഅമേരിക്കഇസ്രയേൽ- ഇറാൻ സംഘർഷം: യു എ ഇയിലെ ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ്റെ...

ഇസ്രയേൽ- ഇറാൻ സംഘർഷം: യു എ ഇയിലെ ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ്റെ പ്രത്യാക്രമണം

ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ യു എ ഇയിലെ ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ്റെ പ്രത്യാക്രമണം. ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. പിന്നാലെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിന് നേരെ ആക്രമണം നടക്കുന്നത്.

ഒരാ‍ഴ്ചയ്ക്ക് മുൻപാണ് ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നുത്. ക‍ഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫുജൈറ ലക്ഷ്യമാക്കി നടന്ന ഡ്രോണാക്രമണത്തിൽ ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായത്. ആകാശത്തുവെച്ച് ഡ്രോണുകളെ പ്രതിരോധിക്കുന്നതിനിടെ, അവയുടെ അവശിഷ്ടങ്ങൾ വ്യവസായ മേഖലയിൽ പതിച്ചതാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. അപകടത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം, പശ്ചിമേഷ്യയിൽ ഇപ്പോ‍ഴും അശാന്തി തുടരുകയാണ്. ഇസ്രയേൽ ഇറാന് നേരെയുള്ള ആക്രമണത്തിൽ അയവ് വരുത്തിയിട്ടില്ല. ആക്രമണം ഇനിയും ശക്തമാക്കുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com