Monday, March 9, 2026
Homeകേരളംകാട്ടുപന്നി കുറുകെ ചാടി : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തീപിടിച്ചു

കാട്ടുപന്നി കുറുകെ ചാടി : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തീപിടിച്ചു

കോന്നി അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ ചിറത്തിട്ട ശ്രീപാർവ്വതി അമ്മൻ കോവിലിനു സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ റോഡ് അരികിലെ കലുങ്കിൽ ഇടിച്ചു തീപിടിച്ചു.

കാറിൽ ഉണ്ടായിരുന്ന യുവാവ് പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.. ശനിയാഴ്ച രാത്രി 1:45നാണ് സംഭവം. എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും തേക്കുതോട്ടിലേക്ക് വരുകയായിരുന്ന തേക്കുതോട്, കുന്നംപള്ളിൽ, ജിബിൻ കെ ജെയിംസ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്.

കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്ക് തകർത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. കാറിൽ ജിബിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാറിൽ നിന്ന് ജിബിൻ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ കാറിൽ നിന്ന് പുകയും തീയും ഉണ്ടാവുകയും കാർ പൂർണമായും കത്തി നശിക്കുകയുമാരുന്നു.

മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് റോഡിലൂടെ വന്നവർ കാർ കത്തുന്നത് കണ്ട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. അപകടത്തിന് മുൻപ് മഴ പെയ്തതിനാൽ സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടർന്നു പിടിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com