കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ സി പി ഐയുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ ധാരണയായി .
പുനലൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി അജയപ്രസാദ്, കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. താര,ചാത്തന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ. രാജേന്ദ്രൻ.ചടയമംഗലം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജെ.ചിഞ്ചുറാണി, അടൂരില്‍ പ്രിജി ശശിധരൻ ,തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണന്, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ,ഹരിപ്പാട് ടി.ടി. ജിസ്മോന്,നാട്ടികയില്‍ ഗീതാ ഗോപി ,കൊടുങ്ങല്ലൂരില്‍ വി.ആര്. സുനില്‍ കുമാര്‍,പറവൂരില്‍ ഇ.ടി. ടൈസന്, മൂവാറ്റുപുഴയില്‍ എന്‍.അരുണ്‍ എന്നിവരാണ് സി പി ഐയെ പ്രതിനിധീകരിച്ചു സ്ഥാനാര്‍ഥികളാകുന്നത് .സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.
എക്സിക്യൂട്ടീവ് എടുത്ത തീരുമാനത്തിനു സംസ്ഥാന കൗൺസിൽ കൂടി ചേരുന്നതോടെ അന്തിമ അംഗീകാരമാകും.ഇതിനു ശേഷമാകും പ്രഖ്യാപനം .



