Monday, March 9, 2026
Homeഅമേരിക്കയുദ്ധം ആർക്കുവേണ്ടി..? (കവിത) ✍ പ്രിയൻ പോർക്കുളത്ത്.

യുദ്ധം ആർക്കുവേണ്ടി..? (കവിത) ✍ പ്രിയൻ പോർക്കുളത്ത്.

യന്ത്രപ്പക്ഷികൾ മുരണ്ടു പറക്കുന്നു
ഗഗനവീഥിയിൽ അഗ്നി ചിതറുന്നു
ആയുധങ്ങളുടെ മൂർച്ച കൂട്ടുന്ന
ആലകളിൽ അട്ടഹാസ
ച്ചിരികളുയരുന്നു..

അരചവൃന്ദങ്ങളൊത്തു കൂടി
ആക്രമണ തന്ത്രങ്ങൾ
മെനയുമ്പോൾ
കരുണ വറ്റിയ
കരാളഹസ്തങ്ങളിൽ
നിരപരാധികൾ വീണു പിടയുന്നു..

അഗ്നി വർഷിച്ചു സർവ്വം
തകർക്കുവാൻ
ആരു മുന്നിലെന്നാർത്തു
ചിരിക്കുമ്പോൾ
അന്നം തേടിയണഞ്ഞ നിരാലംബർ
ആശ്രയമില്ലാതെ ഉഴറുന്നു
ഊഴിയിൽ..

അമര സിംഹാസനത്തിൽ
ഇരിക്കുവാൻ
ആർക്കുമൊരുനാളും
കഴിയില്ലയെങ്കിലും
ആണവായുധം
കൈയ്യിലുണ്ടാകുമ്പോൾ
ആരും തന്നോളമില്ലെന്ന്
തോന്നിടാം..

ആദികാലം മുതലേ മനുഷ്യന്റെ
ലഹരിയാണെന്നും
അധികാരമെങ്കിലും
അതിശക്തമാം
അരുണകിരണങ്ങൾ പോലും
അസ്തമയത്തിൽ തളർന്നിടും
നിശ്ചയം..

പ്രിയൻ പോർക്കുളത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com