ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമം. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടുകയായിരുന്നു.
വാഹനം തന്റെ കാറില്‍ ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിക്കുകയും, അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്. സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യം പ്രദേശത്തെ മറ്റൊരു സംഘത്തിലേക്ക് സംശയങ്ങളെത്തിയിരുന്നു. പിന്നീട് ആക്രമിക്കാന്‍ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നത് ഡിവൈഎഫ് ഐക്കാരാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാജന്‍ സ്‌കറിയയുടെ വാഹനത്തെ മറിച്ചിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മങ്ങാട്ട് കവലയില്‍ വച്ചായിരുന്നു സിപിഎം യുവജന സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജന്‍ സ്‌കറിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഷാജൻ കല്യാണത്തിന് പങ്കെടുത്ത വിവരം അറിഞ്ഞ് ബോധപൂര്‍വ്വം ഇവര്‍ ഷാജന്‍ സ്‌കറിയയുടെ കാറിനെ പിന്തുടരുകയായിരുന്നു. പോലീസ് എത്തി മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടുണ്ട്. വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റര്‍ ചെയ്യും. വാഹനത്തില്‍ കൊണ്ടിടിച്ച് ആക്രമണം നടത്തിയവരെ വ്യക്തമായി തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദ അന്വേഷണം പോലീസ് നടത്തിയാല്‍ മാത്രമേ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയൂ.



