കൊച്ചി; കെഎസ്ആർടിസി ബസുകളെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ പോലെ നന്നായി കൊണ്ടുപോകണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ‘എല്ലാം ഒരുക്കികൊടുക്കാനേ മന്ത്രിയായ എനിക്ക് പറ്റുകയുള്ളൂ. മനോഹരമായി കൊണ്ടുപോകേണ്ടത് ജീവനക്കാരാണ്.
അവനവന്റെ അന്നമാണിത് അതിൽ മണ്ണ് വാരി ഇടാതിരിക്കുക എന്നേ പറയാനുള്ളൂ’വെന്നും മന്ത്രി പറഞ്ഞു. പുതിയ മോഡലുകളും കിട്ടാവുന്നതിൽ ഏറ്റവും മികച്ചതുമായ വാഹനങ്ങളും വാങ്ങി കെഎസ്ആർടിസിയിൽ അപ്ഡേഷൻ നടപ്പാക്കും. ജീവനക്കാർ വിശ്രമിക്കുന്ന ഇടങ്ങളിൽ എയർ കണ്ടീഷൻ, യാത്രക്കാർക്ക് വിശ്രമമുറി തുടങ്ങി ആധുനികമായ മാറ്റം ബസ് സ്റ്റേഷനുകളിൽ ഒരുക്കും. യാത്രയിൽ പ്രധാനപ്പെട്ടതാണ് കാത്തിരിപ്പെന്നും മന്ത്രി പറഞ്ഞു.



