കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് കോളജ് പ്രിന്‍സിപ്പല്‍ പി.അജീഷിനെയാണ് സംഭവത്തിൽ സസ്പൻഡ് ചെയ്തത്. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയാണ് ചോർന്നത്.
അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സാപ്പ് വഴി വിദ്യാർത്ഥികൾക്ക് ചോർത്തി നൽകിയത്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സർവകലാശാല കണ്ടെത്തി. പ്രിൻസിപ്പലും 9 വിദ്യാർഥികളും അടങ്ങിയ വാട്സാപ് ഗ്രൂപ്പിലാണ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തത്.ഇതോടെ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു.
ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ കോളജില്‍ നിന്ന് പരീക്ഷാ സെന്റര്‍ മാറ്റിയിരുന്നു.അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിൽ പരീക്ഷാ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു. എല്ലാ കേന്ദ്രങ്ങളിലും തിങ്കളാഴ്ച മുതല്‍ ഒരോ നിരീക്ഷകരെ നിയോഗിക്കും. ഇതിനായി 60 പേരെയാണ് സര്‍വകലാശാല ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പരീക്ഷാ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുക.



