Tuesday, March 10, 2026
Homeഅമേരിക്കഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു.

ഡിസംബർ 30 നു സെന്റ് . പോൾസ് ആൻഡ് സെന്റ് . പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്

പുതിയ ഭാരവാഹികൾ : പ്രസിഡന്റ്‌ : റവ. ഫാ. ഡോ.ഐസക്ക് ബി. പ്രകാശ്‌ (വികാരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച് ഹുസ്റ്റൻ ), വൈസ് പ്രസിഡന്റ്‌ : റവ. ഫാ. രാജേഷ് കെ. ജോൺ (സെൻറ് തോമസ് ഓർത്തഡോൿസ്‌ ചർച് ഹുസ്റ്റൻ ) സെക്രട്ടറി ഷാജൻ ജോർജ് (ട്രിനിറ്റി മാർത്തോമാ ഇടവക), ട്രഷറർ രാജൻ അങ്ങാടിയിൽ (സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക് ചർച്ച്‌ ).പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാൻസി മോൾ പള്ളാത്തു മഠം, പബ്ലിക് റിലേഷൻസ്‌ ഓഫീസർ . ജോൺസൻ ഉമ്മൻ , വോളണ്ടിയർ ക്യാപ്റ്റൻ നൈനാൻ വീട്ടീനാൽ , മിൽറ്റ മാത്യു. ഓഡിറ്റർ ജിനോ ജേക്കബ് എന്നിവരാണ് തെരഞ്ഞെടുക്കപെട്ടവർ. .

സ്പോർട്സ് കോർഡിനേറ്റർമാർ റെജി കോട്ടയം, ബിജു ചാലക്കൽ , ഐ സിഇസിഎച് ക്വയർ കോർഡിനേറ്റർ ഡോ. അന്ന. കെ. ഫിലിപ്പ് ,സ്പോർട്സ് കമ്മിറ്റി അംഗങ്ങളായി ജോജി ജോസഫ്, നൈനാൻ വീട്ടീനാൽ , സാബു മത്തായി , നവീൻ ജയൻ , ജോൺസൻ ഉമ്മൻ , മിൽറ്റ മാത്യു , രെഞ്ചു രാജ് , വിനോദ് ചെറിയാൻ , അനിത് ഫിലിപ് , മെവിൻ മാത്യു , സുബിൻ ജോൺ , ജോൺ വർഗീസ് , ഷൈജു മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ സിമി തോമസ്‌ സ്വാഗത പ്രസംഗവും സെക്രട്ടറി റെജി ജോർജ് വാർഷിക റിപ്പോർട്ടും രാജൻ അങ്ങാടിയിൽ നന്ദിയും പ്രകാശിപ്പിച്ചു.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com