അമേരിക്ക:- വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.
അതേസമയം വെടിവെച്ചയാള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേയ്ക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആറ് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അധ്യാപകനാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ മാഡിസണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 11 മണിക്ക് മുമ്പാണ് വെടിവെപ്പ് നടന്നത്. സ്‌കൂളിലെ 17 വയസ്സുള്ള വിദ്യാർത്ഥിനിയാണ് അക്രമിയെന്ന് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് പറഞ്ഞു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 400ഓളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.