Thursday, December 26, 2024
Homeകേരളംഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ.

ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ.

ക​ട​യ്ക്ക​ൽ: ചി​ത​റ​യി​ൽ ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ.
ചി​ത​റ കാ​രി​ച്ചി​റ മാ​ങ്കോ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (28) ആ​ണ് ചി​ത​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ഫോ​ട്ടോ​ക​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പീ​ഡ​നം തു​ട​ർ​ന്ന​ത്​ പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ അ​ശ്ലീ​ല ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ട് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​​പ്പെ​ടു​ത്തി​യ പൊ​ലീ​സ് നൗ​ഫ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments