Thursday, March 12, 2026
Homeകേരളംകേന്ദ്ര സർക്കാർ സർവീസിൽ ജോലി വാ​ഗ്‍ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അധ്യാപിക...

കേന്ദ്ര സർക്കാർ സർവീസിൽ ജോലി വാ​ഗ്‍ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ

കാസർഗോഡ്: കാസർഗോഡ് ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അം​ഗവും ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയും കേരള തുളു അക്കാദമി മുൻ അംഗവുമായ സച്ചിത റൈ (27) ആണ് അറസ്റ്റിലായത്. ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്..

കാസർ​ഗോഡ് പെർള ഷേണി ബെൽത്താജെ സ്വദേശിയാണ് ഇവർ. വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയിലായിരുന്നു നാടകീയമായ അറസ്റ്റ്. കുമ്പള കിദുർ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടക എക്‌സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. സച്ചിതയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കും, കാനറ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവർ പണം അയയ്ക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com