കോഴിക്കോട് : കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ മലയോര വാസികളുടെ കണ്ണീരൊപ്പാൻ ഷാഫി പറമ്പിൽ എം പി. ദുരിത ബാധിത പ്രദേശങ്ങളിലെ 1000 കുടുംബങ്ങൾക്ക് 3000 രൂപ വില വരുന്ന ആവശ്യ സാധനങ്ങളുടെ കിറ്റ് വിവിധ സന്നദ്ധ പ്രർത്തകരുടെ സഹായത്തോടെ വിതരണം ചെയ്യും. 600 ഓളം കിറ്റുകൾ ഇതിനോടകം എത്തിച്ചു .കിറ്റുകളുടെ വിതണര ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു . ഫാദർ ഡോ വിൽസന് മുട്ടത്ത് കുന്നേൽ കിറ്റ് ഏറ്റുവാങ്ങി.
കോൺഗ്രസ് പ്രവർത്തകരുടെയും മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം കെ മൂസ മാസ്റ്റർ, ടി പി ജസീർ, ഡോ ബാസിത്, അർജുൻ കായക്കൊടി, അഭിഷേക്, ഫസൽ മട്ടാൻ, അഖില മര്യാട്ട്, വിപിൻ ജോർജ്, ഷെബി സെബാസ്റ്റ്യൻ നേതൃത്വം നൽകി .
ഇന്ന് രാവിലെ ഷാഫി പറമ്പിൽ എം പിയും മുഹമ്മദ് റിയാസും , കളക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ വിലങ്ങാട് സന്ദർശിച്ചിരുന്നു . അതേസമയം വിലങ്ങാടിന് പ്രത്യേക ധനസഹായം വലിയ അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇവിടത്തുകാരുടെ ചെറിയത് മുതൽ വലിയത് വരെയുള്ള ഓരോ പ്രയാസങ്ങൾ സംബന്ധിച്ചും നേരിട്ട് കണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണെങ്കിലും മുഖ്യമന്ത്രിയായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും ധരിപ്പിച്ചിട്ടുണ്ട് .
കളക്ടറോടും മറ്റ് ഡിപ്പാർമെൻറ്കളോടും ഇവിടുത്തെ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് . താൽക്കാലികമായി അപകട ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പുനരധിവസിപ്പിക്കണമെന്നും ഷാഫി പറമ്പിൽ. വിലങ്ങാടിന് വേണ്ടി പലതരത്തിലുള്ള പിന്തുണയും ഇപ്പോൾ വന്നിട്ടുണ്ട് . ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം എൽ എയുമായി കൂടി ആലോചിച്ച് നാടിന് ഗുണകരമായി എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നുള്ളത് സമഗ്രമായ യോഗത്തിലൂടെ തീരുമാനിക്കും. വരും ദിവസങ്ങളിൽ യു ഡി ഫിന്റെ കൂടുതൽ നേതാക്കൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ എത്തും . സർക്കാർ എടുക്കുന്ന മുൻകൈകൾക്ക് എല്ലാവിധ പിന്തുണയും നൽകി ഒറ്റക്കെട്ടായി വിലങ്ങാടിനായി ഉണ്ടാകുമെന്നും ഷാഫിപറമ്പിൽ പറഞ്ഞു.