കൊച്ചി: കേരള കോണ്‍ഗ്രസ് ബിയിലെ ജനാധിപത്യ വിരുദ്ധവും പാര്‍ട്ടിവിരുദ്ധവുമായ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാകമ്മറ്റിയിലെ ഒൻപത് നിയോജക മണ്ഡല പ്രസിഡന്റുമാരും അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എന്‍സിപിയില്‍ ചേർന്നു. ജൂലൈ 19ന് വെള്ളിയാഴ്ച എറണാകുളം അദ്ധ്യാപകഭവനില്‍ വൈകീട്ട് 3 മണിക്ക് നടന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ബി നേതാക്കളടക്കം മുന്നൂറോളം പേരാണ് എന്‍സിപിയില്‍ ചേർന്നത്.
എന്‍സിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന സമ്മേളനം എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ജബ്ബാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എൻസിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ബി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ മാലിപ്പുറത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളാണ് എന്‍സിപിയില്‍ ചേർന്നത്.
എറണാകുളം ജില്ലയിലെ ഒൻപത് നിയോജകമണ്ഡല കമ്മറ്റികളും ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തത്. ഭാസ്‌കരന്‍ മാലിപ്പുറത്തിന് പുറമെ വൈപ്പിനില്‍ നിന്നുള്ള ടി എ കുഞ്ഞപ്പന്‍, സുശില്‍ സുലൈമാന്‍ (എറണാകുളം), ജോസ് തോമസ് (തൃപ്പൂണിത്തുറ), വി എ ചാക്കോ (അങ്കമാലി), ജിമ്മി ജോസ് (അങ്കമാലി), സെബാസ്റ്റിയന്‍ (പെരുമ്പാവൂര്‍), ശാന്തി പി കുരുവിള (തൃക്കാക്കര) എം വി ഫൈസല്‍ (കൊച്ചി), ജസ്റ്റിന്‍ (മലയാറ്റൂര്‍) എന്നിവരാണ് എന്‍സിപിയില്‍ ചേർന്നത്. എന്‍സിപി സംസ്ഥാന-ജില്ലാ ജില്ലാനേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു.