പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സി ഐ ടി യു അഖിലേന്ത്യ തലത്തിൽ അവകാശദിനം ആചരിച്ചു. ജില്ലയിൽ പത്തനംതിട്ട, അടൂർ, തിരുവല്ല, റാന്നി എന്നീ 4 കേന്ദ്രങ്ങളിൽ തൊഴിലാളി പങ്കാളിത്തത്തോടുകൂടി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടന്നു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം പി. ജെ. അജയകുമാർ അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ, നേതാക്കളായ മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, കെ. അനിൽ കുമാർ, എം. വി സഞ്ജു, സക്കീർ അലങ്കാരത്ത്, ശ്യാമ ശിവൻ, ജി. ഗിരീഷ് കുമാർ, മിനി രവീന്ദ്രൻ,സതി വിജയൻ, എസ്. പ്രകാശ് എന്നിവർ സംസാരിച്ചു.
അടൂരിൽ സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.സി ഐ ടി യു പന്തളം ഏരിയ സെക്രട്ടറി വി. പി. രാജേശ്വരൻ നായർ അധ്യക്ഷൻ ആയിരുന്നു.
നേതാക്കളായ ആർ. ഉണ്ണികൃഷ്ണപിള്ള Ex. MLA, ടി. ഡി. ബൈജു, സിന്ധു ദിലീപ്, പി. രവീന്ദ്രൻ, സനന്ദൻ ഉണ്ണിത്താൻ,വി. വേണു, ശൈലജ. ജെ, റോഷൻ ജേകബ് , ഹരീഷ് മുകുന്ദൻ, സുധീർ, എസ്. കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.
തിരുവല്ല പോസ്റ്റ് ആഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ. സി. രാജഗോപാൽ Ex MLA ഉദ്ഘാടനം ചെയ്തു.സി ഐ ടി യു മല്ലപ്പള്ളി ഏരിയ സെക്രട്ടറി കെ. കെ. സുകുമാരൻ അധ്യക്ഷൻ ആയിരുന്നു.സി ഐ ടി യു ജില്ലാ ട്രഷറർ അഡ്വ. ആർ. സനൽ കുമാർ, നേതാക്കളായ അഡ്വ. ഫ്രാൻസിസ് വി. ആന്റണി,അഡ്വ. കെ. പ്രകാശ് ബാബു, കെ. ബാലചന്ദ്രൻ, അഡ്വ. ആർ. രവി പ്രസാദ്, ബിനിൽ കുമാർ എന്നിവർ സംസാരിച്ചു.
റാന്നി പോസ്റ്റ് ആഫീസിലേക്ക് നടന്ന മാർച്ചും ധർണയും സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് രാജു എബ്രഹാം Ex MLA ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പെരുനാട് ഏരിയ സെക്രട്ടറി അഡ്വ. വി. ജി. സുരേഷ് അധ്യക്ഷൻ ആയിരുന്നു. കെ. കെ. സുരേന്ദ്രൻ, കെ എൻ. സുഭാഷ്, നിസ്സാംകുട്ടി, വി. കെ. സണ്ണി, സന്തോഷ് കുമാർ, ബിന്ദു, റോബിൻ, മധു എന്നിവർ സംസാരിച്ചു.
ലേബർകോഡ് പിൻവലിക്കുക, സ്വകാര്യവൽക്കരണവും ആസ്തിവില്പനയും ഉപേക്ഷിക്കുക,26000 രൂപ മിനിമം വേതനം നിച്ഛയിക്കുക,കരാർ തൊഴിലുകൾ സംരക്ഷിക്കുകയും തുല്യ ജോലിക്ക് തുല്യ വേതനം നൽകുകയും ചെയ്യുക, അഗ്നിവീർ,ആയുധ് വീർ, കൊയ്ലവീർ തുടങ്ങി നിശ്ചിതമായ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക,ഇ പി എഫ് പെൻഷൻ 9000 ആക്കി വർദ്ധിപ്പിക്കുക,ആശ, അംഗൻവാടി, സ്കൂൾ പാചകം, എൻ എച്ച് എം, പാലിയേറ്റീവ് തുടങ്ങി എല്ലാത്തരം സ്കീം വർക്കർ മാരെയും തൊഴിലാളികളായി അംഗീകരിച്ച് പെൻഷൻ, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക,10 വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക,ഇ പി എഫ് കൃത്യമായി അടയ്ക്കാത്ത തൊഴിലുടമയ്ക്കുള്ള പെനാൽറ്റി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും നടത്തിയത്.