Wednesday, November 27, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 30 | ചൊവ്വാ ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | ഏപ്രിൽ 30 | ചൊവ്വാ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” നിരന്തര വളർച്ച കാണുന്നില്ലെങ്കിൽ വികസനം, നേട്ടം തുടങ്ങിയ പദങ്ങൾ ഉരുവിടുന്നത് അർത്ഥശൂന്യമായിരിക്കും”

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

രാജ്യങ്ങളെ വികസിതമെന്നും, വികസ്വരമെന്നും വേർതിരിച്ചു മാറ്റുമ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലും കാണുവാൻ കഴിയുന്നത് ദരിദ്രരെന്നും അങ്ങനെ തന്നെ ജീവിക്കുന്നു. എന്നാലൊരു രാജ്യത്ത് എറ്റവും നിർധനരായ മനുഷ്യരുടെ ജീവിതനിലവാരത്തിൽ വരുന്ന മാറ്റമാണ് യഥാർത്ഥത്തിൽ വികസനത്തിന്റെയും പുരോഗതിയുടെ ഒക്കെ അളവുകോലായി കണക്കാക്കേണ്ടത്. ഏന്നാലിതിന് വിപരീതമായാണ് അഷ്ടിയ്ക്ക് വകയില്ലാത്തവരിൽ നിന്ന് വോട്ട് മേടിച്ചു ഭരിക്കുന്ന ഭരണകൂട അധികാരികളുടെ വികസന കാഴ്ച്ചപ്പാട്.

നാട്ടിൽ നിത്യവ്യത്തിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പാവപ്പെട്ടവരുടെയവസ്ഥ പരിതാപകരമാണ്. പണക്കാരൻ കൂടുതൽ പണക്കാരനും ദരിദ്രൻ കൂടുതൽ ദരിദ്രനുമാകുന്ന കാഴ്ചയാണ് ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്നത്. പണക്കാരൻ ബാങ്കുകളിൽ നിന്ന് കോടികൾ കടംവാങ്ങി വിദേശ രാജ്യങ്ങളിൽ പോയി ആർഭാടജീവിതം നയിക്കുമ്പോൾ പിന്നീടത് കിട്ടാക്കടമായി എഴുതിതള്ളുന്നു.

പട്ടിണി പാവങ്ങൾ ക്യഷിയാവശ്യങ്ങൾക്ക് വേണ്ടി കടമെടുക്കുന്ന രൂപ തിരിച്ചടവ് മുടങ്ങുമ്പോൾ ജപ്തിഭീഷണിമുഴക്കി വലയ്ക്കുന്നയവസ്‌ഥകൾ കാണുന്നു. പ്രക്യതിക്ഷോഭത്താൽ ക്യഷി നശിക്കുമ്പോൾ അതിനു പോലും മാനുഷിക പരിഗണന കൊടുക്കുന്നില്ലെന്നുള്ള വസ്തുതയെടുത്തു പറയേണ്ടതാണ്.

വിശപ്പിന്റെ ആഗോള സൂചികയിൽ അതിദരിദ്രമായ സാഹചര്യത്തിലാണ് പല രാജ്യങ്ങൾ. രാജ്യത്തിന്റെ സാമ്പത്തിക സ്റ്റോതസെല്ലാം അധികാരികളായ ന്യൂനപക്ഷം കൈയ്യടക്കി വെച്ചിരിക്കുന്നു മറുവശത്ത് മുഴുപട്ടിണിയും അരപട്ടിണിയുമായി ഭൂരിപക്ഷമാളുകളും ജീവിക്കുന്നു. ഇനിയുള്ള നാളുകൾ നീതിയുടെ, സമത്വത്തിന്റെ കൊടികളുയരട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments