ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ക്രിസ്ത്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റിൽ പ്രസിഡന്റ് ജോസഫ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വർഗീസ് ഡാനിയൽ ക്രിസ്ത്മസ് പുതുവത്സര സന്ദേശം നൽകി. രക്ഷാധികാരി അലി തേക്കുതോട് ആശംസയും പറഞ്ഞു.
പിജെസ്സ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികളും, സംഗീത പരിപാടികളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അയൂബ് ഖാൻ പന്തളത്തിന്റെ നേതൃത്വത്തിൽ കൾച്ചറൽ കൺവീനർ അനിൽ ജോണും, പിജെസ് ബീറ്റ്‌സ് കൺവീനർ എബി ചെറിയാനും, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു, ബാലജന വിഭാഗം കൺവീനർ സന്തോഷ് കെ. ജോൺ എന്നിവർ വിവിധ കലാ പരിപാടികൾ നിയന്ത്രിച്ചു.
രഞ്ജിത് മോഹൻ, ജോബി ടി.ബേബി, തോമസ് പി. കോശി, രാജേഷ് അലക്സാണ്ടർ, ജോർജ് ഓമല്ലൂർ, നിഷ ഷിബു, സൗമ്യ അനൂപ്, സുശീല ജോസഫ്, ബിജി സജി, അനു ഷിജു, സിന്ധു ജിനു, ബിൻസി ജോർജ്, മോളി സന്തോഷ്, ആഷ വർഗീസ്, ബെട്സി ജോസഫ്, ബിന്ദു രാജേഷ്, ഷീബ ജോൺ, ജിനിമോൾ ജോയ്, രമ്യ ലക്ഷ്മി, മിനി ജോസ്, ഐലീൻ വർഗീസ്, സ്നിഹ മരിയ സന്തോഷ്, ഗ്ലാഡിസ് എബി, ജോഷ് ജിനു ജോഷ്വാ, ബെറ്റ്സി ജോസഫ്, അലീന ഷാജി, സിയറാ ഷാജി, ബെനീറ്റ ആൻ ജോസഫ്, ഇവനാ ആൻ ജോസഫ്, സ്നേഹ ജോസഫ്, സ്നിഹ സന്തോഷ്, ശ്രേയ ജോസഫ്, നിവേദ്യ അനിൽ കുമാർ, അമേലിയ ജോർജ്, ആരോൺ എബി, ഓസ്റ്റിൻ എബി, ഡെന്നിസ് ബിനു, ജെറോം തോമസ് വർഗീസ്, നിവേദ അനിൽ കുമാർ, ഏഥൻ മനോജ്, ഇവാനിയ ജോർജ്, ജെറോം തോമസ് വർഗീസ്, അഭിനവ് അനൂപ്, അക്ഷൽ ഷാലു, അമർ ദിയാൻ, അനിഷ്‌ക ഷാലു, അമാനിയ മറിയം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സന്തോഷ് G. നായർ, സന്തോഷ് കെ. ജോൺ, മനോജ് മാത്യു, നവാസ് റാവുത്തർ, വിലാസ് കുറുപ്പ്, അനിൽ കുമാർ, സജി ജോർജ്, അനൂപ് ജി. നായർ, ദിലീഫ് ഇസ്മായിൽ, അബ്ദുൽ മുനീർ, എൻ. ഐ. ജോസഫ്, റാഫി ചിറ്റാർ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു. ലിയാ ജെനി പരിപാടിയുടെ അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ഖജാൻജി ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
വിലാസ് കുറുപ്പ്