യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടം ഇന്ന് ജയിൽ മോചിതനാകും.
അദ്ദേഹത്തിന് എതിരെ ചാർജ് ചെയ്ത നാല് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഇത് .
ജനുവരി 9നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സെക്രട്ടേറിയറ്റ് മാർച്ച് സംബന്ധിച്ച കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണം. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.
ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് ആക്രമാസക്തമായതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.