Sunday, December 22, 2024
HomeKeralaക്രിസ്മസ്- പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടിയുടെ മദ്യം.

ക്രിസ്മസ്- പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടിയുടെ മദ്യം.

സംസ്ഥാനത്ത് ക്രിസ്മസ്- പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടിയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതല്‍ 31വരെയുള്ള മദ്യവില്‍പനയുടെ കണക്കാണിത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പനയാണ് ഇക്കുറിയുണ്ടായത്.

ഡിസംബര 31നു മാത്രം വിറ്റത് 94.54 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒരു കോടിയുടെ അധിക വില്‍പനയുണ്ടായി. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിലാണ്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം- 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷത്തിന്‍റെ മദ്യവും വിറ്റു.

സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസിനും റെക്കോഡ് മദ്യ വില്‍പനയാണ് നടന്നത്. മൂന്നു ദിവസംകൊണ്ട് വെയര്‍ ഹൗസ് വില്‍പന ഉള്‍പ്പെടെ മൊത്തം 230. 47 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 210. 35 കോടിയായിരുന്നു. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടിയുടെ മദ്യവില്‍പന നടന്നു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ് തലേന്ന് റെക്കോഡ് വില്‍പന ചാലക്കുടിയിലാണ്- 63.85 ലക്ഷം. ഡിസംബര്‍ 22ന് 75.70 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 2022 ഡിസംബര്‍ 22ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 23 ന് 84.04 കോടി രൂപ മദ്യവില്‍പന നടന്നു. 2022 ഡിസംബര്‍ 23ന് 75.41 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments