Sunday, December 22, 2024
HomeKeralaസ്ഥാനം ഒഴിയുമെന്ന്‌ ഡെന്മാർക്ക്‌ രാജ്ഞി.

സ്ഥാനം ഒഴിയുമെന്ന്‌ ഡെന്മാർക്ക്‌ രാജ്ഞി.

കോപ്പൻഹേഗൻ
ഉടൻ സ്ഥാനമൊഴിയുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ഡെന്മാർക്ക്‌ രാജ്ഞി മാർഗരറ്റ്‌ 2. ഞായറാഴ്‌ച അർധരാത്രി നടത്തിയ പുതുവർഷ പ്രസംഗത്തിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. അച്ഛൻ ഫ്രെഡറിക് ഒമ്പതാമൻ രാജാവിന്റെ മരണത്തെതുടർന്ന് 31––ാം വയസ്സിലാണ്‌ മാർഗരറ്റ്‌ അധികാരം ഏറ്റെടുത്തത്‌.

ഇതിന്റെ 52––ാം വാർഷികമായ ജനുവരി 14-നാണ്‌ എൺപത്തിരണ്ടുകാരിയായ രാജ്ഞി സ്ഥാനമൊഴിയുക. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ തീരുമാനം സ്ഥിരീകരിച്ചു. മകനും കിരീടാവകാശിയുമായ ഫ്രെഡറിക് രാജകുമാരനാണ് ഇനി സ്ഥാനം അലങ്കരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments