Wednesday, December 25, 2024
HomeKeralaഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാർണർ ഏകദിനത്തിൽനിന്ന്‌ വിരമിച്ചു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാർണർ ഏകദിനത്തിൽനിന്ന്‌ വിരമിച്ചു.

സിഡ്‌നി ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാർണർ ഏകദിനത്തിൽനിന്ന്‌ വിരമിച്ചു. ടെസ്‌റ്റ്‌ ക്രിക്കറ്റിൽനിന്നും മുപ്പത്തേഴുകാരൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനെതിരെ നാളെ തുടങ്ങുന്ന മൂന്നാംടെസ്‌റ്റാണ്‌ അവസാന മത്സരം. ട്വന്റി20യിൽ തുടരും. ഏകദിനത്തിലെ വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. 2025 ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റിൽ ഓസീസ്‌ ടീമിന്‌ ആവശ്യമാണെങ്കിൽ തിരിച്ചുവരുമെന്ന സൂചനയും വാർണർ നൽകി.

ലോകകപ്പ്‌ ഫൈനലിൽ ഇന്ത്യയുമായുള്ള കളിയായിരുന്നു അവസാനത്തേത്‌. 161 മത്സരത്തിൽ 6932 റൺ നേടിയിട്ടുണ്ട്‌. 45.30 ആണ്‌ ബാറ്റിങ്‌ ശരാശരി. 22 സെഞ്ചുറിയും 33 അർധസെഞ്ചുറിയും. 179 ആണ്‌ ഉയർന്ന സ്‌കോർ. ഏകദിനത്തിൽ ഓസീസിന്റെ മികച്ച റൺവേട്ടക്കാരിൽ ആറാമതുണ്ട്‌. സെഞ്ചുറികളുടെ എണ്ണത്തിൽ റിക്കി പോണ്ടിങ്ങിനുപിന്നിൽ രണ്ടാമതും. പോണ്ടിങ്‌ വാർണറേക്കാൾ 205 ഏകദിനം കൂടുതൽ കളിച്ചിട്ടുണ്ട്‌.

ട്വന്റി20 ലീഗുകളിൽ കരാറുള്ളതിനാൽ അടുത്തമാസം വെസ്‌റ്റിൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പര വാർണർക്ക്‌ നഷ്ടമാകുമായിരുന്നു. ട്വന്റി20 പരമ്പരയിലും കളിക്കാനാകില്ല. ട്വന്റി20യിൽ ജൂണിൽ നടക്കുന്ന ലോകകപ്പുവരെ കാത്തുനിൽക്കാനാണ്‌ തീരുമാനം. 2009ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആദ്യകളിയിൽ അഞ്ച്‌ റണ്ണെടുത്ത്‌ മടങ്ങുകയായിരുന്നു.

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പാകിസ്ഥാനുമായുള്ള പരമ്പരയ്‌ക്ക്‌ മുമ്പുതന്നെ എടുത്തതാണ്‌. ആദ്യ ടെസ്‌റ്റിൽ 164 റണ്ണാണ്‌ ഇടംകൈയൻ അടിച്ചുകൂട്ടിയത്‌. 111 ടെസ്‌റ്റ്‌ കളിച്ചു. 8695 റണ്ണാണ്‌ സമ്പാദ്യം. ബാറ്റിങ്‌ ശരാശരി 44.58, സെഞ്ചുറി 26, അർധ സെഞ്ചുറി 36. 335 ആണ്‌ ഉയർന്ന സ്‌കോർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments