കേരളത്തിലെ പള്ളികൾ -പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര എന്ന പേരിൽ പ്രസിദ്ധീകരിച്ച മലയാളിമനസ്സിലെ പ്രിയപ്പെട്ട എഴുത്തുക്കാരി ലൗലി ബാബു തെക്കെത്തലയുടെ പുസ്തകത്തിന്റെ കുവൈറ്റിലെ ആദ്യ പ്രകാശനം സെപ്റ്റംബർ 13 നു സാൽമിയ സെന്റ് സെബാസ്റ്റ്യൻ കുടുംബ യൂണിറ്റിന്റെ സമ്മേളനത്തിൽ വെച്ച് നടത്തപ്പെട്ടു. ചിങ്ങം ഒന്നിന് ഡോക്ടർ ബിൽജോ വാഴപ്പള്ളി ഓൺലൈൻ പ്രകാശനം നടത്തിയിരുന്നു.
ശ്രീ ബാബു പോളിന്റെ വീട്ടിൽ വെച്ച് നടത്തിയ യോഗത്തിൽ ശ്രിമതി. ലൗലി ബാബുവെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനോടൊപ്പം കുവൈറ്റിൽ നിന്നും പ്രവാസം അയർലണ്ടിലേയ്ക്ക് പറിച്ചു നടുന്ന ശ്രി. ജോമോൻ കോയിക്കരയ്ക്ക് സ്നേഹമസൃണമായ യാത്രയയപ്പ് നൽകി.
SMCA പ്രസിഡന്റ് ശ്രീ. ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ കുവൈറ്റിലെ ആദ്യ പ്രകാശനം നിർവഹിച്ചു.ഏരിയ ആക്ടിങ് കൺവീനർ ശ്രീ. ജോബി തോമസ് കുഴിമറ്റം ,ഏരിയാ സെക്രട്ടറി ശ്രീ. ഷിന്റോ ജോർജ് കല്ലൂർ ,ഏരിയ ട്രഷറർ ശ്രീ.ജോസ് മോൻ ജേക്കബ് മാളിയേക്കൽ, സോൺ-1ന്റെ കൺവീനർ ശ്രീ.സുനിൽ തൊടുക, റാഡിസ്സൺ ഹോട്ടൽ ഡയറക്ടർ ഓഫ് എഞ്ചിനീയർ ശ്രീ ബാബു പോൾ തെക്കെത്തല, ശ്രീ ജോമോൻ കോയിക്കര, അഡ്വക്കേറ്റ് ബെന്നി നാല്പതാമരം, ശ്രീമതി ലൗലി ബാബു തെക്കെത്തല എന്നിവർ പ്രസംഗിച്ചു.
മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര
സംക്ഷിപ്ത വിവരണം
മലയാളി മനസ്സ് ഓൺലൈൻ പത്രം വെള്ളിയാഴ്ച തോറും സ്ഥിരമായി പ്രസിദ്ധീകരിച്ചു വന്നിരുന്ന ലൗലി ബാബു തെക്കെത്തലയുടെ ” പുണ്യ ദേവാലയങ്ങളിലൂടെ “എന്ന രചന കറന്റ് ബുക്സ് “കേരളത്തിലെ പള്ളികൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
പുസ്തകം സ്പോൺസർ ചെയ്തിരിക്കുന്നത് ശ്രീ ബാബു പോൾ തെക്കെത്തലയാണ്. പുസ്തകത്തിന്റെ ഓൺലൈൻ പ്രകാശനം തൃശൂർ അതിരൂപതയിലെ നെല്ലങ്കര ഇടവക വികാരിയും മേരി മാതാ സെമിനാരി പ്രൊഫസറുമായ റവ. ഫാ.ഡോക്ടർ ബിൽജോ വാഴപ്പള്ളി നിർവഹിച്ചു.
കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര എന്ന പുസ്തകത്തിനു അവതാരിക മലയാളി മനസ്സ് USA ചീഫ് എഡിറ്റർ ശ്രീ രാജു ജി ശങ്കരത്തിൽ എഴുതിയിരിക്കുന്നു.
കുവൈറ്റ് സാൽമിയ ഇടവക മലയാളം സെക്ഷൻ വികാരി ഫാദർ ജോൺസൺ നെടുമ്പുറത്തച്ചൻ അനുഗ്രഹാശംസ
കുടുംബാംഗമായ ഫാദർ ജോഫി മഞ്ഞില, മലയാളി മനസ്സിൽ സ്ഥിരമായി എഴുതുന്ന പ്രൊഫസർ എ. വി. ഇട്ടി എന്നിവർ ആശംസകൾ
കേരളത്തിലെ പള്ളികൾ എന്ന പുസ്തകത്തിന് പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോക്ടർ തോമസ് സ്കറിയ പഠനം എഴുതിയിരിക്കുന്നു
ശ്രീമതി ലൗലി ബാബു തെക്കെത്തലയുടെ ഈ രണ്ടാമത്തെ പുസ്തകം കേരളത്തിലെ പുണ്യ ദേവാലങ്ങളുടെ കാലം, സവിശേഷത, സംസ്കാരം, ചരിത്രം എന്നിവ കുറിയ്ക്കുന്നു ദേവാലയ സന്ദർശനത്തിലെ തന്റെ ഓർമ്മകളും പങ്കു വെയ്ക്കുന്ന ഈ ചെറുഗ്രന്ഥം ഒരു ഗൈഡ് പോലെ വരുംതലമുറയ്ക്ക് ഉപയോഗപ്രദമാണ്.