Monday, February 23, 2026
Homeപ്രവാസിവയനാടിന് വനിതാ കലാസാഹിതിയുടെ കൈത്താങ്ങ്.

വയനാടിന് വനിതാ കലാസാഹിതിയുടെ കൈത്താങ്ങ്.

രവി കൊമ്മേരി. യുഎഇ .

ഷാർജ: വയനാട്ടിൽ ഉണ്ടായ അതി ദാരുണമായ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി കേരള സർക്കാർ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വനിതാ കലാസാഹിതി ഷാർജ ഫുഡ് ചലഞ്ച് സംഘടിപ്പിച്ചു.

യുഎഇ ലെ ഷാർജ കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ അഞ്ഞൂറിൽപ്പരം ആളുകൾ ഫുഡ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പരിപാടിയുടെ ഭാഗമായി. അതോടൊപ്പം തന്നെ ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ഈ ചലഞ്ചിന്റെ ഭാഗമായി. ഉച്ചഭക്ഷണ സമയത്തിന് മുൻപ് അഞ്ഞൂറിൽപ്പരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുക എന്ന വലിയ ലക്ഷ്യമായിരുന്നു സംഘടന ഏറ്റെടുത്തിരുന്നത്.

നൂറുകണക്കിന് വനിതാ കലാസാഹിതിയുടേയും, യുവകലാസാഹിതിയുടേയും പ്രവർത്തകരുടെ അക്ഷീണമായ പരിശ്രമം കൊണ്ട് ലക്ഷ്യം നിറവേറ്റാനും, അതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് ഏദേശം രണ്ട് ലക്ഷം രൂപയോളം സമാഹരിക്കാനും കഴിഞ്ഞു എന്ന് വനിതാ കലാസാഹിതി ഷാർജ പ്രസിഡൻറ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, വയനാട് ഫുഡ് ചലഞ്ച് കൺവീനർ മീര എന്നിവർ അറിയിച്ചു.

ചലഞ്ചിനോട് ജനങ്ങൾ കാണിച്ച മികച്ച പ്രതികരണത്തിന് ഭാരവാഹികൾ നന്ദി അറിയിച്ചു. ഏറ്റവും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com