Logo Below Image
Sunday, May 4, 2025
Logo Below Image
Homeപ്രവാസിആവിഷ്കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും സംരക്ഷിക്കുക: യുവകലാസാഹിതി ഷാർജ

ആവിഷ്കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും സംരക്ഷിക്കുക: യുവകലാസാഹിതി ഷാർജ

രവി കൊമ്മേരി. യുഎഇ .

ഷാർജ : യുവകലാസാഹിതി ഷാർജയുടെ വാർഷിക സമ്മേളനം ഏപ്രിൽ ആറിന് ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ എ ഐ വൈ എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് കെകെ സമദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠാപുരം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.
കേന്ദ്ര കമ്മറ്റി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, വിൽസൻ തോമസ്, സ്വഭാഷ് ദാസ്, ബിജു ശങ്കർ, അജി കണ്ണൂർ ,നമിത സുബീർ എന്നിവർ സംസാരിച്ചു.

എഴുതാനും പറയാനും ആവിഷ്ക്കരിക്കാനും ചിന്തിക്കാനും വരെയുള്ള അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റത്തെ ശക്തമായി എതിർക്കുന്നതടക്കം മൂന്ന് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നവകേരളം ദിശകൾ ദൗത്യങ്ങൾ എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. ഷാർജയിലെ വിവിധ സംഘടന പ്രതിനിധികളായ അഡ്വ. വൈ എ റഹീം (ഇൻകാസ്), മോഹനൻ (മാസ്സ് ഷാർജ), മുജീബ് (കെ എം സി സി), താഹിർ അലി ( ഐ എം സി സി), ഡയസ് ഇഡിക്കുള ( പ്രവാസി കേരള കോൺഗ്രസ് ), MCA നാസർ ( മീഡിയവൺ) എന്നിവർ പങ്കെടുത്തു. അഡ്വ. കെകെ സമദ് വിഷയം അവതരിപ്പിച്ചു. പ്രശാന്ത് ആലപ്പുഴ മോഡറേറ്റർ ആയിരുന്നു.

പുതിയ ഭാരവാഹികളായി അഡ്വ. സ്മിനു സുരേന്ദ്രൻ (പ്രസിഡന്റ്‌ ), സന്ദീപ് പി കെ, മിനി സുഭാഷ് ( വൈസ്. പ്രസിഡന്റുമാർ ), പത്മ കുമാർ ( സെക്രട്ടറി), ജിനു ശ്യാം, ജേക്കബ് ചാക്കോ ( ജോയിന്റ് സെക്രട്ടറിമാർ ), രഞ്ജിത്ത് സൈമൺ ( ട്രഷറർ ), നവാസ് കെഎം ( ജോയിന്റ് ട്രഷറർ) എന്നിവരെയും കൂടാതെ നാൽപ്പത്തി ഒന്നംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തിരഞ്ഞെടുത്തു.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ