Monday, January 6, 2025
Homeപ്രവാസിഓഐസിസി ശബരിമല സേവന ഹെല്പ് ഡെസ്ക് കോൺഗ്രസ്സ് നേതാക്കൻമാർ സന്ദർശിച്ചു

ഓഐസിസി ശബരിമല സേവന ഹെല്പ് ഡെസ്ക് കോൺഗ്രസ്സ് നേതാക്കൻമാർ സന്ദർശിച്ചു

അനിൽ കുമാർ പത്തനംതിട്ട 
ഒഐസിസി വെസ്റ്റേൺ റീജൺ കമ്മിറ്റി യുടെ നേതൃത്വത്തിൽ വർഷം തോറും ശബരിമലയിൽ മണ്ഡല സീസണിൽ നടത്തി വരാറുള്ള  സേവന കേന്ദ്ര യുടെ ഹെല്പ് സെല്ലിൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജാസിൻ കുട്ടി, ജില്ലാ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ അഡ്വ റോഷൻ നായർ, യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദു ചൂഡൻ, ഒഐസിസി വെസ്റ്റേൺ റീജൺ ജനറൽ സെക്രട്ടറി അസാബ് വർക്കല, സൈമൺ പത്തനംതിട്ട,ഷാനു കരമന എന്നിവർ സന്ദർശിച്ചു. അയ്യപ്പ ഭക്തൻ മാർക്കുള്ള ചുക്ക് കാപ്പിയും,  ലഘു ഭക്ഷണവും വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിലും അയ്യപ്പമാർക്കുള്ള അന്നദാനം, ലഘു ഭക്ഷണം, ചുക്ക് കാപ്പി, കുടി വെള്ളം മുതലായവയും,മയിലപ്രയിലും മുൻസിപ്പൽ ഇടത്താവളത്തിലും വിതരണം ചെയ്യുമെന്ന് ഒഐസിസി വെസ്റ്റൺ റീജൺ പ്രസിഡന്റ്‌ ഹക്കിം പാറക്കൽ,  ജനറൽ കൺവീനർ അനിൽ കുമാർ പത്തനംതിട്ട, കൺവീനർ രാധാകൃഷ്ണൻ കാവുംമ്പായി, ജനറൽ സെക്രട്ടറി അസാബ് വർക്കല,ട്രഷറർ ഷെരിഫ് അറക്കൽ, അശോക് കുമാർ  എന്നിവർ സംയുക്തമായി അറിയിച്ചു.
ഈ ദിവസങ്ങളിൽ കെ പി സി സി യുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതാക്കൻമാർ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

അനിൽ കുമാർ പത്തനംതിട്ട 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments