ജിദ്ദ :- ജിദ്ദ സന്ദർശിച്ച കെ പി സി സി ജനറൽ സെക്രട്ടറി മാരായ അഡ്വ പഴകുളം മധു, അഡ്വ സലീം എന്നിവരെ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങൾ സന്ദർശിച്ചു നിവേദനം സമർപ്പിച്ചു.
ജില്ലയിലെ ഡിസിസി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ വിവിധ കമ്മിറ്റികളിലും പോഷക സംഘടനകളിലും ഒഐസിസി അംഗങ്ങൾക്ക് കൂടി പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നാട്ടിലെ ജില്ലാ കോൺഗ്രസ് ഭവനിൽ ഒരു ഒഐസിസി ക്ക് പ്രവർത്തിക്കാനായി ഒരു ഓഫീസ് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിർദേശങ്ങൾ അനുഭവപൂർവം പരിഗണിക്കാമെന്നും കെപിസിസി പ്രസിഡന്റുമായി ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്നും കെപിസിസി സെക്രട്ടറിമാർ അറിയിച്ചു.
വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കലിന്റ സാനിഗ്ദ്യത്തിൽ ഗ്ലോബൽ മെമ്പർ അലി തേക്കു തോട്, സൗദി നാഷണൽ കമ്മിറ്റി മെമ്പർ അനിൽ കുമാർ പത്തനംതിട്ട, ഒഐസിസി വെസ്റ്റേൺ റീജൺ ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ, ജില്ലാ പ്രസിഡന്റ് അയൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വർഗീസ് ഡാനിയൽ, വിലാസ് അടൂർ, സുജു തേവരുപറമ്പിൽ, സിയാദ് അബ്ദുള്ള, സാബു ഇടിക്കുള അടൂർ, ആശ വർഗീസ് പന്തളം , ഷാനവാസ് തേക്കുതോട് എന്നിവർ നിവേദനം സമർപ്പിച്ചു.