Saturday, December 28, 2024
Homeപ്രവാസിജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ രക്തദാനം നടത്തി

ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ രക്തദാനം നടത്തി

ജിദ്ദ: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ജെ ടി എ രക്തദാനം നടത്തി. കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ബ്ലഡ്‌ ബാങ്കിൽ നടന്ന രക്ത ദാനത്തിൽ നിരവധി ജെ ടി എ പ്രവർത്തകർ പങ്കെടുത്തു. ജീവിതം നൽകുന്ന നാടിന് ജീവരക്തം എന്ന പ്രമേയം ജെടിഎ ഉൾക്കൊള്ളുന്നതിൻ്റെ നിദർശനമാണ് ഇത്തരം മഹദ് പ്രവർത്തനങ്ങളെന്നു ജെടിഎ പ്രസിഡണ്ട് അലിതേക്കുതോട് അഭിപ്രായപ്പെട്ടു.

സാമൂഹികവും സാംസ്കാരികവുമായ പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ പ്രവർത്തകരോടും അകമഴിഞ്ഞ നന്ദിയുണ്ടെന് ജെ ടി എ നേതാക്കളായ അനിൽ വിദ്യാധരൻ നൗഷാദ് പൻമന എന്നിവർ അറിയിച്ചു.

ദിലീപ് താമരക്കുളം, മാജസാഹിബ് ഓച്ചിറ, മസൂദ് തിരുവനന്തപുരം, ശിഹാബ് താമരക്കുളം, മുജീബ് കന്യാകുമാരി, സുൽഫിക്കർ കൊല്ലം, എഞ്ചിനീയർ രാംകുമാർ, ശ്രീജിത്ത്‌, ശ്രീദേവി അനിൽ, മാഹിൻ കുളച്ചൽ, രമ്യ രാംകുമാർ, എന്നിവർ നേതൃത്വം നൽകി.

വാർത്ത: നസീർ വാവക്കുഞ്ഞു

RELATED ARTICLES

Most Popular

Recent Comments