Monday, December 23, 2024
Homeപ്രവാസിഡോക്ടർ ഷിബു സക്കറിയയെ ആദരിച്ചു

ഡോക്ടർ ഷിബു സക്കറിയയെ ആദരിച്ചു

റിപ്പോർട്ടർ, രവി കൊമ്മേരി. യുഎഇ

ഷാർജ: അമേരിക്കയിലെ ഗ്ലോബൽ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ സേവനത്തിനു ഓണററി ഡോക്ടറേറ്റ് ലഭിച്ച ഡോ. ഷിബു സക്കറിയയെ യുഎഇ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ആദരിച്ചു

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പവലിയനിൽ നടന്ന ചടങ്ങിൽ ഡോ. ഷിബു സക്കറിയ്ക്ക് ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ പ്രദീപ് നെന്മാറ അനുമോദന ഫലകം സമർപ്പിച്ചു. കൂടാതെ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളികളായ പ്രസാദകരും എഴുത്തുകാരും ഫോറത്തിൻ്റെ ആദരവുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ എം ജി സി എഫ് പ്രസിഡന്റ് പന്ത്രോളി പ്രഭാകരൻ അധ്യക്ഷൻ ആയിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റ് ജോയിന്റ് ഡയറക്ടർ, ഡോക്ടർ എസ്‌ എസ്‌ ലാൽ ,
നാഷണൽ ബുക്ക് ട്രസ്റ്റ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ശ്രീ രാഗേഷ് കുമാർ , ഡോക്ടർ എസ്‌ എസ്‌ ലാൽ , പി ആർ പ്രകാശ് , ഗഫൂർ പാലക്കാട് , പ്രീന റാണി തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments