വണ്ടിപ്പെരിയാർ (ഇടുക്കി): ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിൻ്റെ മകൾ റോഷ്‌നിയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെ കാണുന്നത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.



