Friday, December 27, 2024
Homeഇന്ത്യനടന്‍ ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ നയൻതാരയുടെ തുറന്ന കത്തിന് മറുപടി നൽകി

നടന്‍ ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ നയൻതാരയുടെ തുറന്ന കത്തിന് മറുപടി നൽകി

ചെന്നൈ:നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര ശനിയാഴ്ച കോളിവുഡിനെ ഞെട്ടിച്ചിരുന്നു.

നെറ്റ്ഫ്ലിക്സില്‍ നയന്‍താരയുടെ ജന്മദിനത്തിലിറങ്ങിയ ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു നയന്‍താരയുടെ പ്രതികരണം. എന്നാല്‍ നയന്‍താര പരസ്യമായി എഴുതിയ കത്തിന് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പിതാവും മുതിര്‍ന്ന സംവിധായകനിമായ കസ്തൂരി രാജയുടെ പ്രസ്താവന ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് ഓൺലൈനിൽ പ്രചരിക്കുകയാണ്.

രണ്ട് വർഷത്തോളം  ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ  അവകാശവാദങ്ങൾ തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ധനുഷ് തന്‍റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നാനും റൗഡി താന്‍’  സിനിമ റിലീസിന് മുന്‍പ് വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും കസ്തൂരി രാജ പ്രതികരണത്തില്‍ പറഞ്ഞു.

നയന്‍താരയുടെ ഡോക്യുമെന്‍ററി  നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ  കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസായി. ഇതിനകം വലിയ പ്രതികരണം തന്നെ ഡോക്യുമെന്‍ററി സൃഷ്ടിക്കുന്നുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments