Thursday, May 14, 2026
Homeകേരളംഅബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തിയ ഹോം നേഴ്സ് അറസ്റ്റിൽ

അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തിയ ഹോം നേഴ്സ് അറസ്റ്റിൽ

കരുനാഗപ്പള്ളി :- അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍  ഹോം നഴ്‌സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്. മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടി​ച്ചത്.

വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കാനാൻ എത്തിയ റംഷാദ് മോഷണം നടത്തുകയായിരുന്നു. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴി​ഞ്ഞ ദി​വസം സ്വർണാഭരണവും പണവും കാണാതായതി​നെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി​ നൽകി​യി​രുന്നു.

കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ്‌ വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌. ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനി​ൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച നിലയിൽ 2 പവന്റെ കൈചെയി​ൻ കണ്ടെത്തി. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ റംഷാദ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com