ഗ്രഹങ്ങളെല്ലാം സൂര്യനെ വലം വയ്ക്കുന്നത് പോലെ എം.ടിക്ക് ചുറ്റും സംവിധായകർ പ്രദക്ഷിണം വെച്ചിരുന്ന കാലം. എം.ടിയുടെ തിരക്കഥ കിട്ടിയാൽ തങ്ങളുടെ ചലച്ചിത്ര ജീവിതം പൂർണ്ണമായെന്ന് വിശ്വസിച്ച സംവിധായകരുടെ ഒരു നീണ്ടനിര മലയാള സിനിമയിലുണ്ട്. എം.ടിയുടെ രചനയ്ക്ക് ദൃശ്യഭാഷ ഒരുക്കിയ സംവിധായകരുടെ എണ്ണത്തേക്കാൾ എത്രയോ മുകളിലാണ് തിരക്കഥ കിട്ടാതെ നിരാശരായവരുടെ എണ്ണം. ആ കൂട്ടത്തിൽ പ്രതിഭാശാലികളായ സത്യൻ അന്തിക്കാടും പ്രിയദർശനുമുണ്ട്. എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചെറു സിനിമകളിൽ ‘”ഓളവും തീരവും” പ്രിയദർശൻ്റെതായി പുറത്തു വരാനുണ്ടെങ്കിലും എം.ടിയുടെ ഒരു പരിപൂർണ്ണ തിരക്കഥ പ്രിയദർശന്റെ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു…
1988 ലെ ഓണം റിലീസുകളായ മലബാർ കലാപത്തെ ആസ്പദമാക്കിയുള്ള മമ്മൂട്ടി ചിത്രം”1921″ ബോംബെ പശ്ചാത്തലമാക്കി അധോലോകത്തിന്റെ കഥ പറഞ്ഞ മോഹൻലാൽ ചിത്രം “ആര്യൻ” പരസ്പരം ബോക്സോഫീസിൽ ഏറ്റുമുട്ടിയപ്പോൾ കൂട്ടത്തിൽ മത്സരിക്കാൻ വന്ന മഹാഭാരതത്തിലെ ഉപകഥയെ അടിസ്ഥാനമാക്കി എം.ടി. വാസുദേവൻ നായർ രചന നിർവഹിച്ച വൈശാലി ആയിരുന്നു സൂപ്പർതാര ചിത്രങ്ങളെ മറികടന്ന് ഓണം വിന്നറായത്. മലയാളി അല്ലാത്ത പുതുമുഖ നായികാനായകന്മാരെ വെച്ച് ധീരമായ പരീക്ഷണം നടത്തിയാണ് എം.ടി വിജയഗാഥ രചിച്ചത്…
എം.ടി.യുടെ എഴുത്തിന്റെ ആഴവും വ്യാപ്തിയും കഥാപാത്രങ്ങളുടെ കരുത്തും
അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളിലെയും പോലെ വൈശാലിയിലും പ്രകടമാണ്. ബാബു ആന്റണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ലോമപാദ മഹാരാജാവ്…
അംഗരാജ്യത്തെ വരൾച്ചയ്ക്ക് പരിഹാരം കാണാൻ ഹോമം നടത്തിയ രാജപുരോഹിതൻ അഗ്നി നിമിത്തത്തിലൂടെ കണ്ട കാഴ്ച ഋഷ്യശൃംഗനെങ്കിൽ സാഹിത്യ, ചലച്ചിത്ര, പത്രാധിപ ലോകത്ത് കേരളീയരുടെ മനസ്സിൽ പെരുമഴ പെയ്യിച്ച പെരുന്തച്ചനാണ് എം.ടി. വാസുദേവൻ നായർ….
പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനെയും വാൾമുന പോലെ മൂർച്ചയോടും പത്തരമാറ്റ് പരിശുദ്ധിയോടും കൂടി ചന്തുവിനെയും സൗന്ദര്യം കൊണ്ട് ഋഷ്യശൃംഗനെ കീഴടക്കിയ വൈശാലിയെയും തിരശീലയിൽ കാണണമെങ്കിൽ നമ്മുടെയെല്ലാം ഗുരുശ്രേഷ്ഠനായ എം.ടി തൂലിക ചലിപ്പിച്ചേ മതിയാവൂ…
മാറിമാറി വന്ന തലമുറകളെ കീഴടക്കിയ മലയാളികളുടെ ആചാര്യനും എഴുത്തിന്റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം….
എം.ടി.യുടെ ഏതു കൃതിയാണ് വായിക്കാത്തത്. ഒന്നും തന്നെയില്ല . നാലുകെട്ടിൻ്റെ വായനാനുഭവമല്ല രണ്ടാമൂഴം നൽകുന്നത്. എം.ടി. സിനിമാ രംഗത്തേ യ്ക്കു പ്രവേശിച്ചത് ആ മേഖലയ്ക്കും ക്ലാസിക് സംഭാവനകൾ നൽകാനിടയായി.
ലേഖകൻ്റെ വിലയിരുത്തൽ വളരെ മികച്ചത്.
നല്ല അവതരണം