Tuesday, March 3, 2026
Homeകഥ/കവിതവാർദ്ധക്യം (കവിത) ✍ ബിന്ദു വേണു ചോറ്റാനിക്കര

വാർദ്ധക്യം (കവിത) ✍ ബിന്ദു വേണു ചോറ്റാനിക്കര

ജീവിതസായാഹ്ന വേളയിൽ
അനന്തതയിലേക്ക്
കൺനട്ടിരിക്കുമ്പോൾ
ഉള്ളംനിറയെ കഴിഞ്ഞകാല
സ്‌മൃതികൾ പെയ്തിറങ്ങി…

തുണയ്ക്കാരുമില്ലാതെ
ഒറ്റപ്പെടലിൻ വീർപ്പുമുട്ടലിൽ
പൂമുഖത്തിണ്ണയിലെ
ചാരുകസേരയിൽ
തേങ്ങിപ്പിടയുന്ന വൃദ്ധമനം…

ഒന്നുരിയാടാൻ
ചാരെകൊച്ചുമക്കളില്ല,
ഇണയുമെന്നേ വിട്ടകന്നുപോയ്‌
ആരുമില്ലാഭവനത്തിൽ
ഇനിയുമെത്ര ദിനങ്ങൾ…

ഇരുളണയുമ്പോൾ കൂട്ടിനായ്
മിന്നാമിന്നും
കാതോരം മൂളുമാ കൊതുകിൻ
താരാട്ടും
ഒടുവിൽ നെടുവീർപ്പിൽ
തീരുമാഗദ്ഗദങ്ങളും..

നിദ്രപുണരാൻ വൈകിയരാവിൽ
ഇന്നിന്റെ സത്യങ്ങളുൾക്കൊള്ളുമാ
വൃദ്ധമനം
ഓർമ്മകളുടെ ഓളപെയ്ത്തിൽ
ചാഞ്ചാടിയാടുമാ സായാഹ്നം

ബിന്ദു വേണു ചോറ്റാനിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com