Monday, February 23, 2026
Homeകഥ/കവിതഓർമ്മയിൽ (കവിത) ✍പ്രമോദിനി ദാസ്

ഓർമ്മയിൽ (കവിത) ✍പ്രമോദിനി ദാസ്

വിരഹചികുരത്തിലേറിഞാനെന്റെ
പ്രണയത്തൂവൽത്തലോടവേ
പകുതിചാറിയടർന്നകന്നൊരു
കുളിരു മാരിയൊരോർമ്മയായ്
മിഴിതലോടിയ
മോഹസൂനങ്ങൾ
വഴിതടഞ്ഞിട്ട വീഥിയിൽ
മുള്ളുവേലിയ്ക്കിടയിലൂടെ-
യുദിച്ച സൂര്യനെക്കണ്ടതും
നല്ലചൂടിലെന്നിന്ദ്രിയങ്ങളി-
ലഗ്നിജ്വാലയുണർന്നതും
തള്ളവിരലിന്റെ ചിത്രഗോപുരം
താഴെ മണ്ണിൽപ്പിറന്നതും
വന്ന വേടന്റെ വില്ലൊടിഞ്ഞതും
അമ്പ് ഹൃത്തിൽ തുളഞ്ഞതും,
മറവിയാകാതെ മനകുടീരത്തി
ലുച്ചവെയിലിന്റെ കത്തലായ്.
മതികുടഞ്ഞിട്ട മൗനമേൽക്കവേ
മൃദുലഭാവത്തിലായി ഞാൻ.
ഓർമ്മതുന്നിയ താളകങ്ങളിൽ
പ്രണയഭാഷപരക്കവേ
സ്നേഹഗീതങ്ങളേറ്റുപാടുന്നു.
ഞാനുമെന്നാത്മഛേദങ്ങളും.

പ്രമോദിനി ദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com