മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ–-വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് വിജയം. രാവിലെ നടന്ന പുരുഷവിഭാഗം മത്സരങ്ങളിൽ കാസർകോട് ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പാലക്കാടിനെയും മലപ്പുറം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആലപ്പുഴയെയും കീഴടക്കി. മറ്റൊരു മത്സരത്തിൽ കണ്ണൂർ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തി.
ചൊവ്വാഴ്‌ച പുരുഷവിഭാഗത്തിൽ എറണാകുളം–- മലപ്പുറം, പത്തനംതിട്ട–-ആലപ്പുഴ, കോട്ടയം–-തൃശൂർ, ഇടുക്കി–-കോഴിക്കോട്, തിരുവനന്തപുരം–-കൊല്ലം ടീമുകൾ ഏറ്റുമുട്ടും. വനിതാവിഭാഗത്തിൽ വയനാട് -ആലപ്പുഴയെയും കോട്ടയം -എറണാകുളത്തെയും നേരിടും.