Friday, December 5, 2025
Homeസ്പെഷ്യൽതൃക്കാർത്തിക..

തൃക്കാർത്തിക..

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു.

മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു.

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്.

സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്.

മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം.

വീട്ടിൽ ദീപം തെളിയിച്ചാൽ എല്ലാ ദുർബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

അഗ്നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂർണ്ണബലം സിദ്ധിക്കുന്നത് എന്ന് പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com