ഭാഗ്യസംഖ്യ –. ( Lucky Number ) 5 –
ഉയർന്ന പദവിയിൽ ജീവിതം അലങ്കരിക്കും 5. ഭാഗ്യസംഖ്യാക്കാർ .
ഏത് ഇംഗ്ലീഷ് മാസത്തിലെയും – 5, 14, 23. എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ അഥവാ ഭാഗ്യ സംഖ്യ 5 – ആണ്.
ഭാഗ്യ സംഖ്യ 5 ബുധ ഗ്രഹത്തിൻ്റെ ആധിപത്യത്തിലുള്ള സംഖ്യയാണ്. ബുധൻ വിദ്യാകാരകനും അറിവ് നേടിത്തരുന്നതും – അറിവ് തേടാൻ സഹായിക്കുന്ന ഗ്രഹം കൂടിയാണ്.
ബുധന് രണ്ട് രാശികൾ ഉണ്ട് 1- കന്നി രാശിയും 2-മിഥുന രാശിയും.
സാധാരണയായി അറിവിൻ്റെ എല്ലാ മേഖലകളിലും ഇവർ പ്രവീണ്യം നേടും. ജ്ഞാനവും ഭാവനയും ചേർന്ന് ഇക്കുട്ടർ പലവിധ അത്ഭുത പ്രവൃത്തികളും കാണിക്കും.പ്രത്യേകിച്ചും അറിവിൻ്റേയും .അറിവ് അന്വേഷണത്തിൻ്റെയും മേഖലകളിൽ .
മിഥുനം രാശിക്കാർ പൊതുവേ ഫലിത പ്രീയർ ആയിരിക്കും. (മെയ് 21 മുതൽ ജൂൺ 20 വരെ ജനിച്ച 5 ലദിച്ചവർ) ഇവരുടെ സാമീപ്യം പോലും മറ്റുള്ളവർക്ക് സന്തോഷം നൽകും.
ആയൂർദൈർഘ്യവും ആരോഗ്യവും സൗന്ദര്യവും ഉണ്ടായിരിക്കും. ചെറിയ ജീവിത സാഹചര്യങ്ങളിൽ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഉന്നത പദവികളിൽ എത്തിച്ചേരുന്നതായിക്കാണാം. വലിയ അദ്ധ്വാനം കൂടാതെ പണമുണ്ടാക്കാനുള്ള കൗശല ബുദ്ധി ഉണ്ടായിരിക്കുന്നതാണ് പൊതുവെ 5 ഭാഗ്യ സംഖ്യ ലഭിച്ചവർക്ക് .
എത്രയൊക്കെ അറിവുണ്ടായിരുന്നാലും സംശയരോഗവും – അതിയായ അപകർഷതാബോധവും- ചാപല്യങ്ങളും – സ്ഥിരതയില്ലായ്മയും ഇവരുടെ ദോഷവശങ്ങൾ ആണ് – അതുപോലെ തന്നെ മുഖസ്തുതിയിൽ വീണുപോകുന്നതും പ്രലോഭനങ്ങളിൽ വശംവദരാകുന്നതും ഇവരെ ആപത്തുകളിലും ദുരിതങ്ങളിലും കൊണ്ടെത്തിക്കും.
മിഥുനം രാശിയിൽ ജനിച്ചവരിൽ ഗുണവശങ്ങൾ കൂടുതലായും ദോഷവശങ്ങൾ കുറവായും കാണാം. എന്നാൽ കന്നി രാശി (ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ജനിച്ച വരിൽ ) ഗുണവശങ്ങളും ദോഷവശങ്ങളും ഏറെക്കുറെ സമമായി അനുഭവത്തിൽ വരും.
ബുധൻ്റെ നീച രാശിയായ മീനം രാശിയിൽ (ഫെബ്രുവരി 21 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ ജനിച്ചവരിൽ) ഗുണവശങ്ങൾ നന്നേ കുറവായിട്ടും ദോഷവശങ്ങൾ വളരെ കൂടുതലായിട്ടും അനുഭവത്തിൽ വരുന്നതാണ്.
എത്ര തന്നെ ഉയർന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കാനവസരം ലഭിച്ചാലും പലപ്പോഴും സമയാസമയങ്ങളിൽ ആഹാരം കഴിക്കാൻ ,സാവകാശം കിട്ടില്ല എന്നുള്ളതാണ് ഇക്കൂട്ടരുടെ മറ്റൊരു ദോഷം.
സ്വന്തം കാര്യങ്ങൾക്കു കൂടി സമയം കണ്ടെത്തിക്കൊണ്ട് വേണം മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ..
സ്വന്തം ബുദ്ധിയും കഴിവുകളും മറ്റുള്ളവർക്കല്ലാതെ സ്വന്തം കാര്യങ്ങൾക്ക് പ്രയോജനപ്പെടില്ല. ശത്രുക്കളെ ഉൾഭയത്തോടെ മാത്രം നോക്കിക്കാണുകയും – തങ്ങൾക്ക് എത്ര വലിയ ദ്രോഹം ചെയ്തവർക്കു പോലും ഇവർ ക്ഷണത്തിൽ മാപ്പ് നൽകും. ചില സാഹചര്യങ്ങളിൽ ഈ സ്വഭാവവും ഇവർക്ക് ആപത്താണ്.
1 മുതൽ 9 വരെയുള്ള ഏകസ്ഥാന സംഖ്യകളുടെ ഒത്ത മദ്ധ്യത്തിലായാണ് 5 ൻ്റെ സ്ഥാനം. ആയതിനാൽ തന്നെ മറ്റ് 8 സംഖ്യകളോടും ഒരു പരിധി വരെ 5 ന് സമ്പർക്കമുണ്ടായിരിക്കുന്നതിനാൽ – 5 ഭാഗ്യസംഖ്യയിൽ ജനിച്ചിരിക്കുന്നവർക്ക് , സംഖ്യകളുടെ ഈ തരംഗചലനം വഴി അതിയായ പൊതുജന സമ്പർക്കമുള്ളവർ അയിത്തീരാൻ സാധിക്കുന്നതായി കാണാം .അതുപോലെ ബഹുജനങ്ങളെ സ്വന്തം പക്ഷത്താക്കാനും ജന്മസിദ്ധമായ കഴിവുകളുണ്ടായിരിക്കും. ഇതിനെല്ലാം ആവശ്യമായ നയതന്ത്രജ്ഞത ഇവരുടെ കൂടെപ്പിറപ്പാണ്.
മറ്റുള്ളവർക്ക് വളരെ നാളത്തെത്തലോചനകൾക്കു ശേഷമുണ്ടാകുന്ന ആലോചനകളും തീരുമാനങ്ങളും ഇക്കൂട്ടർക്ക് ക്ഷണനേരം കൊണ്ട് പ്രാപ്യമാകും.
അദ്ധ്യാപനം, കലാപ്രവർത്തനം, പുസ്തക രചന, ഊഹകച്ചവടം, കഥാരചന, സംവിധാനം, ഏജൻസി, TV – പ്രോഗ്രാം ,പരസ്യമേഖല ,പുസ്തക പ്രസാധനം -തുടങ്ങിയ മേഖലകളിൽ – ശോഭിക്കുന്നതായിക്കാണാം എന്നിരുന്നാലും ഏത് മേഖലയിലാണ് എത്തിപ്പെടുകയെന്നത് അവരവരുടെ വിധിസംഖ്യയെ കൂടി ആശ്രയിച്ചിരിക്കും. ഏത് മേഖലയിൽ എത്തിച്ചേർന്നാലും ആത്മാ പരമായ അറിവിനായ് തേടൽ തുടർന്നു കൊണ്ടേയിരിക്കും. എല്ലാ മേഖലകളിലും അറിവ് സമ്പാദിക്കുക എന്നുള്ള ഉൾവിളി എപ്പോഴും ഉണ്ടായിരിക്കും. എങ്കിലും പലർക്കും ജീവിത സാഹചര്യങ്ങൾ കാരണം അന്വേഷണം തുടരാനാകില്ല.
സ്ഥിരതയില്ലായ്മ സ്ഥായീയായ ഭാവമായതിനാൽ തന്നെ തൊഴിലിൽ ഉറച്ചു നിൽക്കാൻ പലപ്പോഴും സാധിച്ചെന്ന് വരില്ല – മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. എന്നിരുന്നാലും ജീവി വിതത്തിൽ ഒരു തരത്തിലുമുള്ള സ്ഥായീയായ പരാജയങ്ങൾ ഉണ്ടാവില്ല’ ഏത് വലിയ ആപത്ഘട്ടങ്ങളെയും അതിജീവിക്കാനുള്ള അതിയായ സാമർത്ഥ്യമുള്ളവരാണിവർ.
ഏത് കാര്യത്തിലും വളരെ ആലോചിച്ച് മാത്രമെ തീരുമാനമെടുക്കുകയുള്ളൂ. മറ്റുള്ളവരെ അപേക്ഷിച്ച് അവയെല്ലാം വളരെ പെട്ടെന്നും ആയിരിക്കും.
സ്വന്തം വാദഗതി കൊണ്ട് ആരെയും
വശത്താക്കാനുള്ള കഴിവുണ്ടാകും. പ്രത്യേകിച്ചും ബുധ പ്രീതി നേടിയവർ നയപരമായും അതിയായ ചാതുര്യത്തോടെയും സംസാരിച്ച് ലാഭം നേടാനും കഴിവുള്ളവരാണ്.വലിയ സാഹിത്യകാരൻമാർ – പ്രാസംഗീകർ ,സംവിധായകർ, ആത്മീയ പ്രഭാഷണം നടത്തുന്നവർ തുടങ്ങിയവരെ ഇക്കൂട്ടർക്കിടയിൽ കാണാം.
നേരിടേണ്ടി വന്ന പരാജയത്തേ പറ്റി ചിന്തിച്ച് സമയം കളയാതെ ഉടനടി അടുത്ത മാർഗ്ഗത്തിലേക്ക് പ്രവേശിച്ച് വിജയം കൈവരിക്കുകയും ചെയ്യും.
ഞരബു സംബന്ധമായ രോഗങ്ങൾ, നിദ്രാ ഭംഗം, അപസ്മാരം, ഉദര വൈഷമ്യങ്ങൾ തുടങ്ങിയ അസുഖങ്ങൾ വരാനിടയുണ്ട്. യോഗ ശീലിക്കുന്നത് ഗുണകരമാണ്. ഭക്ഷണത്തിൽ പഴവർഗ്ഗങ്ങളും പാലും – ധാതു പുഷ്ടി വർദ്ധിപ്പിക്കാനുതകുന്ന രീതിയിലുള്ള ആഹാരങ്ങളും ഔഷധങ്ങളും ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
പിച്ചള ലോഹത്തിൽ ഒരു മോതിരം തീർത്ത് വിരലിണിയുന്നത് ഉത്തമം ആണ്..
ഏറ്റവും അനുകൂലമായ രത്നം മരതകം ( Emarald) ആണ് – പിച്ചളയിലോ വെളളിയിലോ മോതിരമാക്കി ധരിക്കാവുന്നതാണ്.ഇത് ധരിക്കുന്നതിലൂടെ ഓർമ്മശക്തി, വ്യക്തമായ പുറം കാഴ്ചകളും ഉൾകാഴ്ചകളും, സംസാര വൈഭവം, ശരിയായ രക്തചംക്രമണം, മനഃശക്തി, വിഷാംശം മാറൽ, തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ ലഭിക്കും.
അനുകൂല ദിക്ക് വടക്കാണ് – ഏത് സംഗതിയും ഈ ദിക്കിലേക്ക് നോക്കി ചെയ്യുന്നത് ഗുണപ്രദമാണ്. നാമത്തിൽ E, H, N, X, എന്നീ അക്ഷരങ്ങൾ വരുന്നത് നല്ലതാണ്.
5,14, 23,9,18, 27, എന്നീ തീയതികളും ബുധനാഴ്ച ,ചൊവ്വ എന്നീ ദിവസങ്ങളും അനുകൂലമായിരിക്കും.
പച്ച നിറവും എല്ലാ ഇളം നിറങ്ങളും ചാരനിറവും പോസിറ്റീവ് എനർജി നൽകുന്ന നിറങ്ങളാണ്. നാമസംഖ്യ 5 തന്നെ വരുന്നതാണ് ഏറെ ഉത്തമം 3,6,9 എന്നീ സംഖ്യകളും നാമ സംഖ്യയായി വരാവുന്നതാണ്. ജീവിതത്തിൽ പ്രയാസങ്ങളോ ദുരിതങ്ങളോ വരുന്ന സാഹചര്യങ്ങളിലെല്ലാം ബുധ പ്രീതി വരുത്തുകയും മഹാവിഷ്ണു ക്ഷേത്ര ദർശനവും യഥാശക്തി വഴിപാടുകളും നടത്തണം.
“ഓം ബും ബുധായ നമഃ ” എന്ന മൂലമന്ത്രം നിത്യം 108 തവണ പുലർച്ചെ ജപിക്കുന്നത് നല്ലതാണ്.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.



