Wednesday, December 25, 2024
Homeമതംഒറ്റ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട അ‍ഞ്ച് ക്ഷേത്രങ്ങൾ ✍ശ്യാമള ഹരിദാസ്

ഒറ്റ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട അ‍ഞ്ച് ക്ഷേത്രങ്ങൾ ✍ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്✍

ഒറ്റ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട അ‍ഞ്ച് ക്ഷേത്രങ്ങൾ ഒരൊറ്റ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ള അഞ്ച് ക്ഷേത്രങ്ങളുടെ കഥ

പഞ്ചാരാമ ക്ഷേത്രങ്ങൾ… നാലമ്പലത്തിന്റെ കഥകൾ മാത്രം കേട്ടു ശീലിച്ച മലയാളി കൾ പഞ്ചാരാമ ക്ഷേത്രങ്ങൾ പരിചയപ്പെടേണ്ട ഒന്നാണ്. ഒരൊറ്റ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ള അഞ്ച് ക്ഷേത്രങ്ങളും ഇതേ ശിവലിംഗത്തിൽ നിന്നും തീര്‍ത്ത് പ്രതിഷ്ഠ നടത്തിയ മറ്റ് അഞ്ച് ശിവലിംഗ പ്രതിഷ്ഠകളുമാണ് ഈ ക്ഷേത്രങ്ങളുടെ പ്രത്യേകത…

പാഞ്ചരാമ എന്നാൽ പഞ്ച് അഥവാ പാഞ്ചാ എന്നാൽ അ‍ഞ്ച് എന്നും സമാധാനം അല്ലെങ്കിൽ ശാന്തത എന്നുമാണ് അർഥം. ആരാം എന്നത് യഥാര്‍ഥത്തിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വാക്കാണ്. പ്രസന്നമായിരിക്കുന്ന മനസ്സിന്‍റെ അവസ്ഥയെയാണ് ഈ വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. പാഞ്ചാരാമ എന്നാൽ മനസ്സിന്റെ ശാന്തതയ്ക്കായി പോകാവുന്ന ഇടങ്ങൾ എന്നാണ് ഉദ്ദേശിക്കുന്ന ത്.

അഞ്ചായി ഒടിഞ്ഞ ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട ക്ഷേത്രങ്ങൾ
പഞ്ചാരാമ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിനു പിന്നിൽ ഐതിഹ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു കഥയുണ്ട്. രാക്ഷസൻമാരുടെ രാജാവായിരുന്ന താരകാസുരന്റെ കയ്യിൽ അതി വിശിഷ്ടമായ ഒരു ശിവലിംഗം ഉണ്ടായിരുന്നുവത്രെ. ഇതിന്റെ ശക്തി കൊണ്ട് താരകാസുരനെ ആർക്കും കീഴടക്കുവാൻ കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ ദേവൻമാരും അസുരൻമാരും തമ്മിലുണ്ടായ യുദ്ധത്തിൽ കാർത്തികേയനും താരകാസുരനും നേർക്കുനേർ വന്നു. കാർത്തികേയൻ തന്റെ ശക്തി ആയുധം ഉപയോഗിച്ചപ്പോൾ താരകാസുരന്റെ ഉടൽ ചിന്നിച്ചിതറി. പക്ഷേ, അത് പെട്ടന്നു തന്നെ കൂടിച്ചേർന്ന് താരകാസുരനായി മാറി. പലപ്രാവശ്യം ഇതുതന്നെ സംഭവിച്ചപ്പോൾ കാർത്തികേയൻ ആകെ ദുഖത്തിലായി. ഇതുകണ്ട വിഷ്ണു കാർത്തികേയനോട് താരകാസുരൻ ധരിച്ചിരിക്കുന്ന ശിവലിംഗം തകർത്താൽ മാത്രമേ അസുരനെ കൊല്ലാൻ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.

നിലത്തു വീഴുന്ന ശിവലിംഗം ഒന്നുചേരാൻ ശ്രമിക്കുമെന്നും അത് തടയാൻ അവ വീഴുന്ന സ്ഥലങ്ങളിൽ ക്ഷേത്രം നിർമ്മിക്കാമെന്നും അവർ ധാരണയായി. ഒടുവിൽ കാർത്തികേയൻ തന്റെ ആഗ്നേയാസ്ത്രം പ്രയോഗിച്ച് താരകാസുരന്റെ ശരീരത്തിൽ നിന്നും ശിവലിംഗം മാറ്റുകയും യുദ്ധത്തിൽ താരകാസുരനെ കൊലപ്പെടുത്തുകയും ചെയ്തു. ആ സമയത്ത് വിഷ്ണുവിന്‌‍റെ നിർദേഷം അനുസരിച്ച് സൂര്യദേവൻ ചിതറിയ ശിവലിഗങ്ങൾക്കു മുകളിൽ ക്ഷേത്രങ്ങള്‍ നിർമ്മിക്കുകയും ചെയ്കു. അങ്ങനെ നിർമ്മിക്കപ്പെട്ടവയാണ് പ‍ഞ്ചാരാമ ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം.

പഞ്ചാരാമ ക്ഷേത്രങ്ങൾ

അമരാരാമ, ദക്ഷാരാമാ, സോമാരാമ, ക്ഷീരാരാമ,കുമാരരാമ എന്നിവയാണ് പഞ്ചാരാമ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്.

അമരലിംഗേശ്വര ക്ഷേത്രം

അമരാവതിയിൽ കൃഷ്മാ നദിയുടെ തീരത്തായാണ് പഞ്ചാരാമ ക്ഷേത്രങ്ങളിൽ ഒന്നാമത്തേതായ അമരലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ അമരേശശ്വരനായും പാർവ്വതിയെ ബാലചാമുണ്ഡികയുമായാണ് ഇവിടെ ആരാധിക്കുന്നത്. ദേവൻമാരുടെ രാജാവായ ഇന്ദ്രനാണ് ഇവിടുത്തെ ശിവലിംഗം സ്ഥാപിച്ചതെന്നാണ് വിശ്വാസം.

ചിറ്റനപ്പള്ളി രാജാവായിരുന്ന വാസിറെഡ്ഡി വെങ്കിട്ടാദ്രി നായിഡു അമരലിംഗേശ്വരന്റെ വലിയ ഭക്തനായിരുന്നുവെന്നും അദ്ദേഹമാണ് ഈ ക്ഷേത്രത്തെ ഇന്നു കാണുന്ന രീതിയിൽ പുനർ നിർമ്മിച്ചതെന്നുമാണ് വിശ്വാസം. മഹാശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.
ഗുണ്ടൂരിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ദക്ഷാരാമ ക്ഷേത്രം

പഞ്ചാരാമ ക്ഷേത്രങ്ങളിൽ അടുത്ത പ്രധാനപ്പെട്ട ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദക്ഷാരാമ ക്ഷേത്രം.ദക്ഷ തപോവന എന്നും ദക്ഷവാടിക എന്നും പുരാണകാലങ്ങളിൽ ഈ സ്ഥലം അറിയപ്പെട്ടിരുന്നു. ദക്ഷന്റെ വാസസ്ഥലം എന്ന നിലയിലാണ് ഇവിടെ ഇപ്പോൾ ദക്ഷാരാമ എന്നറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് ദക്ഷൻ നിരീശ്വര യഗ്നം നടത്തിയത് എന്നും ഒരു വിശ്വാസമുണ്ട്.

സോമാരാമ ക്ഷേത്രം

വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമാവാരം എന്ന സ്ഥലത്താണ് പഞ്ചാരാമ ക്ഷേത്രങ്ങളിൽ അടുത്ത സോമാരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലായ്പ്പോഴും താമരപ്പൂക്കളാൽ നിറഞ്ഞിരിക്കുന്ന ചന്ദ്രകുണ്ഡം എന്നു പേരായ താമരക്കുളമാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാഴ്ച. ശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവക്ഷേത്രത്തിനും മുകളിലായി അന്നപൂർണ്ണേശ്വരിയുടെ ക്ഷേത്രം കാണാം. ഇന്ത്യയിൽ മറ്റൊരി ടത്തും ഇത്തരത്തിലുള്ള ഒരു ക്ഷേത്രം കാണാൻ സാധിക്കില്ല. സോമ്ശ്വര സ്വാമി എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. രാജരാജേശ്വരി അമ്മാവാരു എന്നാണ് പാർവ്വതി ഇവിടെ അറിയപ്പെടുന്നത്.

ക്ഷീരാരാമ ക്ഷേത്രം

ക്ഷീര രാമലിംഗേശ്വര സ്വാമി എന്ന പേരിൽ ശിവനെ ആരാധിക്കുന്ന ക്ഷീരരാമ ക്ഷേത്രം ആന്ധ്രാ പ്രദേശലെ പാലക്കൊല്ലു എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വിഷ്ണുവാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ആന്ധ്രയിലെ ഏറ്റവും ഉയരമുള്ള ക്ഷതേ്ര ഗോപുരം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ ചാലൂക്യ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. പാലിന്റെ നിറത്തിലുള്ള ഉയരം കൂടിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ഒരു ദിവസം ചിലവഴിക്കുന്നത് കാശിയിൽ ഒരു ദിവസം ചെലവിടുന്നതിനു തുല്യമാണെന്നും ഒരു വിശ്വാസമുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഇന്ന് ക്ഷീരാരാമ ക്ഷേത്രം ഉൾപ്പെട്ടിരിക്കുന്നത്.

കുമാരാരാമ ക്ഷേത്രം

ഈസ്റ്റ് ഗോദാവരി ജില്ലയിൽ സാമൽകോട്ടയിലാണ് പഞ്ചാരാമ ക്ഷേത്രങ്ങളിൽ അവസാനത്തേതായ കുമാരാരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 16 അടി ഉയരത്തിൽ തറയിൽ നിന്നും ഉയർന്ന് രണ്ടാം നിലയിൽ മേൽക്കൂരയെയും തുളച്ചാണ് ഇവിടുത്തെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. 100 തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ക്ഷേത്രമൺപം ഇവിടുത്തെ വ്യത്യസ്തമായ നിർമ്മാണ രീതിയെ വിളിച്ചോതുന്നതാണ്. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന നന്ദിയുടെ രൂപവും ഇവിടെയുണ്ട്.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments