ഷാർജ: പ്രവാസ ലോകത്തെ പുത്തൻ പ്രതീക്ഷകളുടെ കലാതിളക്കവുമായി മുന്നേറുന്ന യുഎഇ ലെ പ്രമുഖ മലയാളി പ്രവാസി കലാ കൂട്ടായ്മയായ ശ്രീരാഗ് ഫ്രെയിംസ് ഈദ് രാവ് എന്ന പേരിൽ ഈ വർഷത്തെ (2024) ഈദ് ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു.
ഷാർജയിലെ മുബാറക് സെൻ്ററിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ശ്രീരാഗ് ഫ്രെയിംസ് കുടുംബത്തിൽ അംഗങ്ങളായ കലാകാരന്മാരേയും, കുട്ടികളുടേയും അണിനിരത്തിക്കൊണ്ട് നടത്തിയ കലാപരിപാടികൾ ഈദ് രാവിൻ്റെ ആഘോഷത്തിളക്കം വർദ്ധിപ്പിച്ചു. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി പതിനൊന്ന് മണിവരെ നീണ്ടുനിന്നു.
സംഘടനയുടെ ജനറൽ സിക്രട്ടറി ശ്രീമതി കലാമണ്ഡലം ലക്ഷ്മിപ്രിയ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടിയിൽ പ്രസിഡണ്ട് അജിത് കുമാർ തോപ്പിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി. ട്രഷറർ അക്ബർ ഷാ പങ്കെടുത്ത മുഴുവനാളുകൾക്കും നന്ദിയും പറഞ്ഞു. കൂടാതെ സംഘടനയുടെ മറ്റ് മുഴുവൻ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ ശ്രീമതി ടീനു രഞ്ജിത്ത് പരിപാടികൾ നിയന്ത്രിച്ചു.