കോട്ടക്കൽ: പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം ഒരു സമൂഹത്തിന് പകർന്നു നൽകുന്നതിനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം ,ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി മികവുറ്റ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഏർപ്പെടുത്തിയ എപ്ലസ് ഗ്രേഡ് അവാർഡ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.
മാർച്ച് 14ന് എടരിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ജലീൽ മണമ്മലിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ് അവാർഡ് ഏറ്റുവാങ്ങി. 120 ൽ 109 പോയിൻറ് നേടിയാണ് സ്കൂൾ അവാർഡിന് അർഹമായത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ബീന ചന്ദ്രശേഖരൻ സീഡ് കോഡിനേറ്റർ സബിത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
— – – – – –