Sunday, December 15, 2024
Homeകേരളംതൃശൂരിൽ മെഴുകുതിരിയിൽ നിന്നും തീപടർന്ന് വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു : ആളപായമില്ല

തൃശൂരിൽ മെഴുകുതിരിയിൽ നിന്നും തീപടർന്ന് വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു : ആളപായമില്ല

തൃശൂർ : തൃശൂർ മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ. വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത്.  കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.

വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കറന്‍റ് പോയതിനെ തുടർന്ന് ടേബിളിൽ  മെഴുകുതിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടിച്ചു. ഇതോടെ തീ പടർന്ന്  ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തിയമർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments