നെയ്യാറ്റിൻകര:- നെയ്യാറ്റിൻകര കുഴിച്ചാണിയിൽ ഇന്ന് രാവിലെയാണ് സംഭവം.സംഭവത്തിൽ പാറശാല പോലീസ് കേസെടുത്തു. സംഭവത്തിലുൾപ്പെട്ട ധനീഷ്, അമൃത ഘോഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
സോനാ – അജീഷ് ദമ്പതികളുടെ വീടാണ് ഇടിച്ചു നിരത്തിയത്. അജീഷിന് അസ്ഥി പൊടിയുന്ന രോഗത്തിന് ചികിത്സയിലാണ് അജീഷ്. ഭർത്താവിൻറെ ചികിത്സയ്ക്കായാണ് തുക കടം വാങ്ങിയതെന്ന് അജീഷിന്റെ ഭാര്യ സോന മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടര ലക്ഷം രൂപയാണ് ഇവർ കടം വാങ്ങിയത്. കടം വാങ്ങിയതിന് ഈടായി ഇവർ വീടും സ്ഥലവും എഴുതി ക്കൊടുത്തിരുന്നു. 12 ലക്ഷം രൂപയ്ക്ക് വീട് വിറ്റ് കടം കഴിച്ചുള്ള ബാക്കിത്തുക ഇവർക്ക് നൽകാമെന്ന് ധനീഷും അമൃത ഘോഷും ഉറപ്പ് നൽകിയിരുന്നു. എന്നാൽ 8 ലക്ഷം രൂപയ്ക്ക് വീട് വിറ്റ ധനീഷും അമൃത ഘോഷും തുക നൽകാതെ ദമ്പതികളെ കബളിപ്പിക്കുകയായിരുന്നു. ഈ തുക ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് വീട് ഇടിച്ചു നിരത്തിയത്



