Wednesday, March 4, 2026
Homeകേരളംതിരുവനന്തപുരത്തു അച്ഛനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തു അച്ഛനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നഗരൂർ കുറിയേടത്ത്‌കോണത്ത് അച്ഛനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കൊച്ചുണ്ണി (52), മകൻ അഖിൽ (32) എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രദേശത്തെ മരച്ചീനി തോട്ടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പുരയിടത്തിലാണ് സംഭവം.

തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. കൃഷിയിടത്തിലൂടെ പോകുന്നതിനിടെ ഇരുവരും വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി പാട്ടത്തിനെടുത്ത വ്യക്തി തന്നെയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവസ്ഥലത്ത് നഗരൂർ പോലീസും കെഎസ്ഇബി അധികൃതരും എത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com