യുദ്ധ സാഹചര്യം നിലനിന്നതിനെ തുടർന്ന് അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ എത്തേണ്ടിയിരുന്ന യാത്രക്കാരുമായി ആദ്യ വിമാനം ഇന്ന് കൊച്ചിയിലെത്തി. യുദ്ധത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചിരിക്കുകയാണെന്നും, സൈനിക നടപടി ഇനിയും തുടരുമെന്നും ട്രംപ് ആഹ്വാനം ചെയ്തു.
മേഖലയിൽ തുടർന്നു വരുന്ന സംഘർഷം കണക്കിലെടുത്ത് ദോഹയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, ദോഹയിൽ കുടുങ്ങിയവർക്ക് വേണ്ട താമസ ചിലവുകൾ ഖത്തർ ടൂറിസം വഹിക്കുമെന്ന് സ്ഥിരീകരിച്ചു. എയർപോർട്ട് തുറക്കുന്നത് വരെ, ഖത്തറിലെ വിവിധ ഹോട്ടലുകളിൽ താമസിക്കുന്നവരുടെ താമസം നീട്ടിക്കൊടുക്കണമെന്നും, ഫെബ്രുവരി 28-ന് ശേഷമുള്ള അധിക ചിലവുകളും ഖത്തർ ടൂറിസം വഹിക്കുമെന്നും ഹോട്ടൽ അധികൃതർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ട്.
അതേസമയം അബൂദബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രദേശത്തെ എണ്ണ സംഭരണ കേന്ദ്രത്തിൽ തീപിടിച്ചതായിരിക്കുകയാണ് വിവരം. അബുദാബി അധികൃതർ തീ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കില്ല.



