Wednesday, March 4, 2026
Homeകേരളംസ്ത്രീകളുടെ രാത്രികാല യാത്രകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ‘നിർഭയ നിശ’ പദ്ധതിയുമായി കേരള പൊലീസ്

സ്ത്രീകളുടെ രാത്രികാല യാത്രകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ‘നിർഭയ നിശ’ പദ്ധതിയുമായി കേരള പൊലീസ്

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ ഉൾപ്പെടെയുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും.

സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിർഭയ നിശ എന്ന പദ്ധതിയുടെ ലക്ഷ്യം. എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

എഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ എന്നിവ സഹിതമുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും. കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയാൻ ആധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം പോളുകളിൽ ഉണ്ടാകും. അപകടഘട്ടങ്ങളിൽ പാനിക് ബട്ടൺ അമർത്തുന്നതിലൂടെ പൊലീസ് സേവനം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കും. സ്ത്രീ സുരക്ഷാ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന വിപ്ലവകരമായ ചുവടുവെപ്പായി ‘നിർഭയ നിശ’ പദ്ധതി മാറുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com